1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 25, 2015

രാജു വേലംകാല: അബര്‍ഡീന്‍ സെന്‍റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ ഈ വര്‍ഷത്തെ ക്രിസ്തുമസ് കരോൾ സർവ്വിസും കലാപരിപാടികളും ഡിസംബർ മാസം 24-ↄo തീയതി വ്യഴാഴ്ച്ച വൈകുന്നേരം 6 മണി മുതൽ അബര്‍ഡീന്‍ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്‍റ് ക്ലെമെന്‍റ്സ് എപ്പിസ്കോപ്പല്‍ പള്ളിയില്‍ വച്ചു ആഘോഷിക്കുന്നു.

ഡിസംബർ മാസം 31-ↄo തീയതി വ്യഴാഴിച്ച വൈകുന്നേരം 8 മണി മുതൽ അബര്‍ഡീന് മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്‍റ് ക്ലെമെന്‍റ്സ് എപ്പിസ്കോപ്പല് പള്ളിയിൽ വച്ചു പുതുവത്സരത്തോടനുബന്ധിച്ചു നമസ്കാരവും. തുടർന്നു വി. കുർബാനയും മദ്ധ്യസ്ഥ പ്രാര്‍ഥനയും, ആശിര്‍വാദം, കൈമുത്ത്, സ്നേഹവിരുന്നും ഉണ്ടായിയിരിക്കും.

വന്നു സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ അബര്‍ഡീനിലും പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാ സഭ വിശ്വാസികളെയും കര്‍ത്തൃനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നു.

പള്ളിയുടെ വിലാസം. St .Clements Episcopal Church , Mastrick Drive , AB 16 6 UF ,Aberdeen , Scotland , UK .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.