1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 23, 2019

Raju Velamkala: അബര്‍ഡീ ന്‍ സെന്റ് ജോര്‍ജ് യാക്കോബായാസുറിയാനിഓര്‍ത്തഡോക്‌സ്പള്ളിയില്‍ വി. ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും, ഇടവക ദിനവും 2019. മെയ്3,4. അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാസുറിയാനിഓര്‍ത്തഡോക്‌സ്പള്ളിയില്‍, ഇടവകയുടെ കാവല്‍ പിതാവ്,വി. ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മ പ്പെരുന്നാളും, ഇടവക ദിനവും 2019 മെയ്3,4, (വെള്ളി,ശനി,) തീയതികളില്‍ അബര്‍ഡീന്‍ !മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍പള്ളിയില്‍ (St .Clements Episcopal Church, Matsrick Drive, Aberdeen, Scotland, UK, AB 16 6 UF) വച്ചു ഡല്‍ഹി ഭദ്രസന മെത്രാപ്പൊലീത്ത അഭിവന്ദ്യ കുര്യാക്കോസ് മോര്‍ യൗസേബിയോസ് തിരുമേനിയുടെ മുഖ്യാ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാനയോടുകൂടി ഭക്തിയാദരപൂര്‍വ്വം ആഘോഷിക്കുവാന്‍ കര്‍ത്താവില്‍ പ്രത്യാശിക്കുന്നു.

2019 മെയ് 3 ആം തീയതി വെള്ളിയാഴ്ച്ച വൈകുന്നേരം 6ന് അഭിവന്ദ്യ കുര്യാക്കോസ് മോര്‍ യൗസേബിയോസ് തിരുമേനിക്ക് സ്വികരണം, 6:05ന്‌കൊടി ഉയര്‍ത്തുന്നതോടു കൂടി പെരുന്നാള്‍ ചടങ്ങുകള്‍ ആരംഭിക്കുന്നതാണ്. വൈകുന്നേരം 6.15ന് സന്ധ്യാ പ്രാര്‍ത്ഥനയും, സുവിശേഷ പ്രസംഗം,സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം മെയ് 4 ?oതീയതിശനിയാഴ്ച്ച രാവിലെ 9 ന് പ്രഭാതനമസ്‌കാരവുംതുടര്‍ന്ന് അഭിവന്ദ്യ കുര്യാക്കോസ് മോര്‍ യൗസേബിയോസ് തിരുമേനിയുടെ മുഖ്യാ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാനയും, വി.ഗീവര്‍ഗ്ഗീസ് സഹദായോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന, അനുഗ്രഹ പ്രഭാഷണം, പാരമ്പര്യമായി നടത്തപ്പെടുന്ന

പ്രദക്ഷിണം, ആശിര്‍വാദം, കൈമുത്ത്, ആദ്യഫലലേലം, നേര്‍ച്ചസദ്യ,കൊടിതാഴ്ത്തല്‍ എന്നിവ ഉണ്ടായിരിക്കുന്നതാണ്. വിശ്വാസത്തോടും, പ്രാര്‍ത്ഥനയോടുംകൂടി നേര്‍ച്ചകാഴ്ച്ചകളുമായിവന്നുസംബന്ധിച്ച്അനുഗ്രഹീതരാകുവാന്‍ഏവരെയും കര്‍ത്തൃനാമത്തില്‍ക്ഷണിച്ചുകൊള്ളുന്നു.

NB 1: പെരുന്നാള്‍ ഷെയര്‍ £ 30 /അടച്ചു വി. കുര്‍ബ്ബാന ഏറ്റു നടത്തുന്നതിന് അവസരം ഉണ്ടായിരിക്കും

2: ആദ്യ ഫല ലേലത്തിനുള്ള ലേലസാധനങ്ങള്‍ എല്ലാ ഭവനങ്ങളില്‍ നിന്നും കൊണ്ടുവരേണ്ടതാണ്

3: 2019 ലെ ജെ .എസ് .വി .ബി .എസ് ഓഗസ്റ്റ് 15 ,16 ,17 ,വ്യാഴം ,വെള്ളി ,ശനി ദിവസങ്ങളില്‍ നടത്തപ്പെടുന്നതാണ്.

4: എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ഞായാറാഴ്ച രാവിലെ 7 നു പ്രഭാത നമസ്‌കാരവും,തുടര്‍ന്ന് വി.കുര്‍ബ്ബാനയും തലേ ദിവസം ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സണ്‍ഡേസ്‌കൂളും തുടര്‍ന്ന് സന്ധ്യാ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.