1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 15, 2017

തോമസ് കെ ആന്റണി: സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം നയിക്കുന്ന ലണ്ടന്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ നവംബര്‍ 25, ശനിയാഴ്ച ഉച്ചക്ക് രണ്ട് മണി മുതല്‍ ആറ് മണി വരെ നടക്കും. പ്രശസ്ത വചന പ്രഘോഷകനായ ഫാ. ഷാജു നടുവത്താനിയുടെ നേതൃത്വത്തില്‍ ബ്രദര്‍. ജോസ് കുര്യാക്കോസും ജോണ്‍ സ്റ്റെയിനും അലക്‌സാണ്ടറെ സ്റ്റെയിനും ശുശ്രൂഷകള്‍ നയിക്കും.

പാമേഴ്‌സ് ഗ്രീന്‍ സെന്റ് ആന്‍സ് കോളേജിലെ പ്രധാന ഓഡിറ്റോറിയത്തില്‍ മുതിര്‍ന്നവര്‍ക്കും വിവിധ ക്ലാസ് മുറികളില്‍ കുട്ടികള്‍ക്കായും ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു.

കുട്ടികള്‍ക്കും ടീനേജേഴ്‌സിനുമായി മ്യൂസിക് ഫെസ്റ്റ് ദൈവവചനം ഗാന ശുശ്രൂഷയിലൂടെ പകര്‍ന്നു കൊടുക്കുന്ന, ആത്മീയ നാടകവും ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

തോമസ്: 07903867625

സ്‌കൂളിന്റെ വിലാസം:St. Annes Catholic High School, 6 Oakthorpe Road, Palmers Green London N135TY

സൗജന്യ കാര്‍ പാര്‍ക്കിങ് സൗകര്യം ലഭ്യമാണ്. അടുത്ത ടൗണുകളില്‍ നിന്നും WOOD GREEN TUBE STATION ല്‍ നിന്നും 121 , 329 എന്നീ ബസുകളില്‍ Broomfield Lane എന്ന സ്റ്റോപ്പില്‍ ഇറങ്ങുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.