1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 27, 2015

അമേരിക്കൻ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനവും ചർച്ചകളും മാധ്യമങ്ങളിൽ നിറയുന്നതിനിടെ ഇന്ത്യക്ക് ചൈനയുടെ മുന്നറിയിപ്പ്. ഇന്ത്യയുമായി സൗഹൃദം സ്ഥാപിക്കുക വഴി മേഖലയിൽ നുഴഞ്ഞു കയറാനുള്ള അമേരിക്കയുടെ തന്ത്രം തിരിച്ചറിയണമെന്ന് ചൈന ആവശ്യപ്പെട്ടു.

ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ് രാഷ്ട്രപതിക്കയച്ച റിപ്പബ്ലിക് ദിന സന്ദേശത്തിലാണ് അമേരിക്കൻ സൗഹൃദത്തെക്കുറിച്ച് മുന്നറിയിപ്പു നൽകിയത്. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കാൻ ആഗ്രഹിക്കുന്നതായും ചൈന വ്യക്തമാക്കി.

നേരത്തെ ഏഷ്യാ പസഫിക്, ഇന്ത്യൻ സമുദ്ര മേഖലകളിൽ സഹകരിച്ചു പ്രവർത്തിക്കാൻ ഒബാമയും മോഡിയും തമ്മിൽ നടത്തിയ ചർച്ചകളിൽ ധാരണയായിരുന്നു. ഇതാണ് ചൈനയെ പ്രകോപിപ്പിച്ചതെന്നു കരുതുന്നു.

ഒബാമ, മോഡി കൂടിക്കാഴ്ച ഉപരിപ്ലവമായ ഒന്നാണെന്ന് ചൈന വിലയിരുത്തി. ഇന്ത്യയെ അമേരിക്കൻ സഖ്യ കക്ഷിയാക്കാനുള്ള ശ്രമമാണ് പരസ്പര സഹകരണമെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മുഖപത്രമായ പീപ്പിൾസ് ഡെയ്‌ലി വിമർശിച്ചു.

കാലവസ്ഥ വ്യതിയാനം, ലോക വ്യപാരക്കരാർ എന്നിവയിൽ ഇന്ത്യയും അമേരിക്കയും തമ്മിൽ ഇപ്പോഴും ധാരണയിലെത്തിയിട്ടില്ല. യുക്രൈനിലേയും മധ്യപൂർവദേശത്തേയും സംഘർഷങ്ങൾ അമേരിക്കക്ക് തലവേദനയാണ്. അതിനാലാണ് ഇപ്പോൾ ഇന്ത്യയെ കൂട്ടുപിടിക്കുന്നതെന്നും പത്രം വിമർശിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.