1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2017

മജു പെക്കല്‍ (വാട്ടര്‍ഫോര്‍ഡ്): അയര്‍ലണ്ട്, വാട്ടര്‍ഫോര്‍ഡ് സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റി പരിശുദ്ധ ദൈവമാതാവിന്റെയും വി. അല്‍ഫോന്‍സാമ്മയുടെയും വി. തോമാസ്ലീഹായുടെയും സംയുക്ത തിരുനാള്‍ ഓഗസ്റ്റ് 26 ശനിയാഴ്ച 2:30 മണിക്ക് De La Salle College, Newtown, Waterford ല്‍ വച്ച് വിപുലമായി നടത്തപ്പെടുന്നു. 2:30 മണിക്ക് ഫാ. സിബി അറക്കല്‍ (Chaplain SMCC, Cork) നേതൃത്വത്തില്‍ തിരുനാള്‍ പാട്ടു കുര്‍ബാനയും ഫാ. ജോണ്‍ ഫിലിപ്പ് (Chaplain, Waterford Universtiy Hospital ) തിരുനാള്‍ സന്ദേശവും നല്‍കുന്നു.

ലദീഞ്ഞിനും പ്രദക്ഷിണത്തിനും ശേഷം ഫാ. ജോസ് ഭരണികുളങ്ങര(Chaplain SMCC Waterford) അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനം ഫാ. ലിയാം പവര്‍ (Vicar, St. Joseph & St. Benildus Church, Newtown Waterford) ഉല്‍ഘാടനം ചെയ്യുന്നു. തുടര്‍ന്ന് വിവിധ കലാപരിപാടികളും സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. ഈ ആഘോഷങ്ങളില്‍ ഭക്തിപൂര്‍വം പങ്കെടുത്തു തിരുനാള്‍ കാരണ ഭൂതരായ വിശുദ്ധരുടെ അനുഗ്രഹം തേടുവാന്‍ എല്ലാവരെയും സാദരം ക്ഷണിക്കുന്നതായി വാട്ടര്‍ഫോര്‍ഡ് സീറോ മലബാര്‍ ചര്‍ച്ച് ചാപ്ലയിന്‍ ഫാ. ജോസ് ഭരണികുളങ്ങര, സെക്രട്ടറി മനോജ് മാത്യു, കൈക്കാരന്‍മാര്‍ എഫ്രേം പൗലോസ്, ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.