1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 17, 2010

അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടന്‍: വിശുദ്ധ ഫ്രാന്‍സിസ്‌ അസീസിയുടെ നാമധേയത്തില്‍ രൂപീകൃതമായ ഫ്രാന്‍സിസ്‌കന്‍ സന്യാസസമൂഹത്തിന്റെ പ്രസിദ്ധീകരണമായ ‘അസ്സീസി’ മാസിക ഇനിമുതല്‍ യുകെയിലും ലഭ്യമാകും.

1953 ഒക്ടോബര്‍ മാസത്തില്‍ ‘സെറാഫിക്‌ റിപ്പോര്‍ട്ടര്‍’ എന്ന പേരില്‍ തുടങ്ങി പിന്നീട്‌ 1956ല്‍ ‘അസ്സീസി’ എന്ന നാമധേയത്തില്‍ പ്രസിദ്ധീകരണം ആരംഭിച്ച ഈ മാസിക വായനയുടെ വലിയ ലോകമാണ്‌ മുന്നില്‍ തുറന്നിടുന്നത്‌. ക്രിസ്‌തുവിന്റെ വചസ്സുകളും അസ്സീസി പുണ്യാളന്റെ ചിന്തകളും വര്‍ത്തമാന കാലത്തെ പ്രസക്തമായ ആധ്യാത്മിക സമീക്ഷകളും വായനക്കാരുടെ മുന്നില്‍ അവതരിപ്പിച്ച്‌ അസ്സീസി മാസിക ഏറെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞു.

യു.കെയിലെ വായനക്കാര്‍ക്ക്‌ മൂന്നുമാസം മാസിക സൗജന്യമായി ലഭ്യമാക്കും. അതിനായി ഇനിപ്പറയുന്ന ഇ മെയില്‍ വിലാസത്തില്‍ വിലാസം രജിസ്റ്റര്‍ ചെയ്യുക.
ukassisi@gmail.com  വിശദവിവരങ്ങള്‍ക്ക്‌ ജോഷി കയ്യാനി – 01895820886, ജോമോന്‍ കൈതമറ്റം – 07581309783.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.