1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 10, 2015

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. 70 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 61 സീറ്റും ആം ആദ്മി സ്ഥാനാർഥികൾ സ്വന്തമാക്കി. പ്രധാന എതിരാളികളായ ബിജെപിക്ക് എട്ടു സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എട്ടു സീറ്റു നേടിയ കോൺഗ്രസ് ഒരു സീറ്റ് പോലും നേടാനാകാതെ നാണം കെട്ടു. മോഡി തരംഗത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചു കയറിയ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഡൽഹിയിലെ തോൽവി.

വോട്ടെണ്ണൽ തുടങ്ങിയ മുതൽ തന്നെ മുന്നേറ്റം തുടങ്ങിയ ആം ആദ്മി പാർട്ടി ഒരു ഘട്ടത്തിൽ പോലും പിന്നോക്കം പോയില്ല. കേവല ഭൂരിപക്ഷമായ 36 സീറ്റുകളിലേക്ക് കുതിച്ചെത്തുകയായിരുന്നു പാർട്ടി.

പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും മുഖ്യമന്ത്രി സ്ഥാനാർഥി കിരൺ ബേദിയും മുന്നിൽ നിന്ന് നയിച്ചിട്ടും അരവിന്ദ് കേജ്‌രിവാളിന്റെയും കൂട്ടരുടേയും ജനപ്രിയതക്ക് മറുപടി നൽകാൻ ബിജെപിക്ക് കഴിഞ്ഞില്ല. എന്നാൽ മോഡി സർക്കാരിന്റെ എട്ടു മാസത്തെ ഭരണത്തിന്റെ വിലയിരുത്തലല്ല തിരഞ്ഞെടുപ്പു ഫലമെന്ന് ബിജെപി പ്രഖ്യാപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.