1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 3, 2017

വിപിന്‍ വാസുദേവന്‍: ബ്രിസ്റ്റോളിലെ ആര്‍ദ്രകലാ കേന്ദ്രയുടെ നേതൃത്തത്തില്‍ നവംബര്‍ 25ന് ഇന്ത്യന്‍ ഡാന്‍സ് നൈറ്റായ നൃത്ത സന്ധ്യ ഗംഭീരമായി അരങ്ങേറി. ഈ പരിപാടിയെക്കുറിച്ചുള്ള പ്രഖ്യാപനം വന്നത് മുതല്‍ ബ്രിസ്റ്റോളുകാര്‍ ഇതില്‍ പങ്കെടുക്കുന്നതിനായി നാളുകള്‍ എണ്ണിക്കാത്തിരിക്കുകയായിരുന്നു. അതിനാണിപ്പോള്‍ ഫലപ്രദമായ സമാപ്തിയുണ്ടായിരിക്കുന്നത്.പരിപാടിയൂടെ അവതാരകനായി എത്തിയ അനില്‍മാത്യുവിന്റെ അവതരണം സൃദ്ധനേടി. യുകെയിലെ മലയാളികള്‍ക്ക് പുറമെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള യുകെ കുടിയേറ്റക്കാരും എന്തിനേറെ ഇംഗ്ലീഷുകാര്‍ വരെ നൃത്തസന്ധ്യ കണ്ട് ആസ്വദിക്കാനെത്തിയിരുന്നു. പരിപാടിയുടെ ഉദ്ഘാടനം മലയാള സിനിമയിലെ ആദ്യകാല സൂപ്പര്‍ സ്റ്റാറായ ശങ്കറാണ് നിര്‍വഹിച്ചത്.

ബ്രിസ്‌ക പ്രസിഡന്റ് മാനുവല്‍ മാത്യുവാണ് പരിപാടിക്ക് അധ്യക്ഷം വഹിച്ചത്. നേഹ ദേവലാല്‍ പരിപാടിക്ക് പ്രാര്‍ത്ഥന ആലപിച്ചു. ഡോ. റാണി സെബാസ്റ്റ്യന്‍ സ്വാഗതം പ്രസംഗം നിര്‍വഹിച്ചു. കുച്ചിപ്പുടി പോലുള്ള ക്ലാസിക്കല്‍ ഇന്ത്യന്‍ നൃത്തനൃത്ത്യങ്ങളെ കേന്ദ്രീകരിച്ചാണ് ഈ പരിപാടി അരങ്ങേിയത്. ഇതിന് പുറമെ മറ്റ് നൃത്തരൂപങ്ങളും വേദിയെ സമ്പന്നമാക്കിയിരുന്നു. ഓരോ നൃത്ത ഇനത്തിന്റെയും മൗലികത കാത്ത് സൂക്ഷിച്ച് കൊണ്ടാണ് ഇവ കാണികളെ ആസ്വാദനത്തിന്റെ ഉന്നത സോപാനങ്ങളിലേക്ക് നയിച്ചത്. ഇവിടെ പഠിക്കുന്ന കുട്ടികള്‍ മണിപ്പൂരി നൃത്തം മുതല്‍ സിനിമാറ്റിക് ഡാന്‍സ് വരെയുള്ള വ്യത്യസ്തമായ ഇനങ്ങള്‍ പരീക്ഷിച്ചായിരുന്നു ജനത്തെ കൈയിലെടുത്തത്. സിബി മാത്യുന്റെ ഗാനാലാപനം പരിപാടിക്ക് മാറ്റ് കൂട്ടി.

നൃത്തപഠനത്തിന്റെ വിവിധ ഘട്ടങ്ങളിലെത്തിയ വിദ്യാര്‍ത്ഥിനികളുടെ കലാപ്രകടനങ്ങള്‍കലാസന്ധ്യയോടനുബന്ധിച്ച് അരങ്ങേറിയിരുന്നു. കഴിഞ്ഞ വര്‍ഷം നൃത്തം പഠിച്ചവര്‍ മുതല്‍ കഴിഞ്ഞ എട്ട് വര്‍ഷമായി നൃത്തം പഠിക്കുന്നവര്‍ വരെ വേദിയില്‍ തങ്ങളുടെ കലാനിപുണത പ്രദര്‍ശിപ്പിച്ചിരുന്നു.

ചെറിയ കുട്ടികള്‍ അവതരിപ്പിച്ച പരമ്പരാഗത നാടന്‍ നൃത്തവും മുതിര്‍ന്ന കുട്ടികളുടെ സംഘം അവതരിപ്പിച്ച രാജസ്ഥാനി നൃത്തവും പരിപാടിക്ക് മാറ്റ് കൂട്ടിയിരുന്നു. പരിപാടിയുടെ അവസാനം സദസ്സിന് ” മംഗളം” അര്‍പ്പിക്കാനായി ഈ കുട്ടികളെല്ലാവരും കൂടി സദസ്സിലെത്തുകയും ചെയ്തിരുന്നു. ആദ്രകലാ കേന്ദ്രയുടെ സ്ഥാപികയായ സൗമ്യ വിപിന്‍ നന്ദിപ്രകടനം നടത്തിയതോടെ ചടങ്ങിന് വിരാമമായി. ബ്രിസ്റ്റോളിലെ പ്രശസ്തമായ രജനി സൂപ്പര്‍ സ്റ്റോര്‍ നടത്തുന്ന മിസ്റ്റര്‍ ആന്‍ഡ് മിസിസ് രാജ് ദമ്പതികള്‍ പരിപാടികളില്‍ പങ്കെടുത്ത കുട്ടികള്‍ക്കെല്ലാ മൊമന്റോ നല്‍കി ആദരിച്ചിരുന്നു.

സൗമ്യ വിപിനാണ് 2008മുതല്‍ ബ്രിസ്റ്റോളില്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ നൃത്ത വിദ്യാലയത്തിന്റെ സ്ഥാപക. അടുത്തിടെ കേരള സ്റ്റേറ്റ് സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിയ നൃത്ത പ്രതിഭ കലാമണ്ഡലം മോഹന തുളസിയുടെ ശിഷ്യയാണിവര്‍.നിരവധി പേരെ നൃത്ത രംഗത്തേക്ക് ചുവട് വയ്ക്കാന്‍ ഈ വിദ്യാലയം വഴികാട്ടിയിട്ടുണ്ട്. എന്നാല്‍ ഇതാദ്യമായിട്ടാണ് ഈ കലാകേന്ദ്രയില്‍ ഇത്തരത്തിലുള്ള ഒരു നൃത്ത സന്ധ്യ നടന്നതെന്ന പ്രത്യേകതയുണ്ട്.

കുറ്റമറ്റ രീതിയില്‍ കോഓഡിനേറ്റ് ചെയ്ത പരിപാടിയായിരുന്നു ഇതെന്ന് എടുത്ത് പറയേണ്ടുന്ന കാര്യമാണ്. പരിപാടിയില്‍ പങ്കെടുത്ത എല്ലാവരും വളരെ നല്ല അഭിപ്രായമായിരുന്നു പുറപ്പെടുവിച്ചത്.ഈ പ്രോഗ്രാമിന് ലൈറ്റും സൗണ്ടുമേകിയത് ജിജി ലൂക്കോസാണ് . വീഡിയോ, ഫോട്ടോ കവറേജ് പ്രദാനം ചെയ്തത് ബെറ്റര്‍ ഫ്രെയിംസാണ്. സ്റ്റേജും ഹാളും ഡെക്കറേറ്റ് ചെയ്തത് യുകെയിലെ പ്രശസ്തമായ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ബ്രിസ്റ്റോളിലെ 4എം ഇവന്റ്‌സാണ്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയവര്‍ക്കെല്ലാം ലഘുഭക്ഷണം നല്‍കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.