1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 13, 2018

Benny Augustian: ലോകത്തിലെ ഏറ്റവും വലിയ നഴ്‌സിംഗ് സംഘടനയും സര്‍വ്വകലാശാലയുമായ റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് 102 നാമത്തെ വാര്‍ഷിക പൊതുയോഗവും 51 ഏമാത്താതെ കോണ്‍ഗ്രസ്സും മെയ് 12 മുതല്‍ 16 ബെല്‍ഫാസ്റ്റില്‍ വച്ച് നടത്തുന്നു. പന്ത്രണ്ടാം തിയതി ഉച്ചകഴിഞ്ഞു 2:30 ന് ആരംഭിക്കുന്ന കോണ്‍ഗ്രസ്സില്‍ നഴ്‌സിംഗ് മേഖലയെ സംബന്ധിക്കുന്ന വിവിധങ്ങളായ 25 വിഷയങ്ങളെ ആസ്പദമാക്കി ക്ലാസ്സുകളും ചര്‍ച്ചകളും നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 6000ല്‍ പരം പ്രതിനിധികള്‍ പങ്കെടുക്കും. 435000ല്‍ പരം അംഗങ്ങള്‍ ഉള്ള ആര്‍ സി എന്നിലെ 600ല്‍ പരം വോട്ടവകാശമുള്ളവരില്‍ ഒരാളായി മലയാളിയായ ശ്രീ അബ്രാഹം പൊന്നുംപുരയിടം ആദ്യാവസാനം ചര്‍ച്ചകളില്‍ പങ്കെടുക്കുന്നു.

ആര്‍ സി എന്‍ കോണ്‍ഗ്രസിന്റെ ചെയര്‍മാന്‍ ശ്രീ സ്റ്റുവര്‍ട് മക്കന്‍സി അദ്ധ്യക്ഷതയിലാണ് പരിപാടികള്‍ നടക്കുന്നത്. നഴ്‌സിങ് മേഖല സ്വകാര്യവല്‍ക്കരണത്തിന്റെയും കെടുകാര്യസ്ഥതയുടെയും ഗവണ്മെന്റിന്റെ ആരോഗ്യ സാമൂഹ്യ സുരക്ഷാ മേഖലകളിലുള്ള തെറ്റായ നയങ്ങളുടെയും പിടിയില്‍ അമര്‍ന്നിരിക്കുന്ന കാലഘട്ടത്തില്‍ നടത്തപ്പെടുന്ന ഈ കോണ്‍ഗ്രസില്‍ നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷ. നഴ്‌സിങ് മേഖലയില്‍ ജോലിചെയ്യുന്ന ബഹുഭൂരിപക്ഷം മലയാളികളെയും സാരമായി ബാധിച്ചെക്കാവുന്ന പ്രവാസി നഴ്‌സുമാര്‍ , റിക്രൂട്ട്‌മെന്റ് ആന്‍ഡ് റീട്ടെന്‍ഷന്‍, സ്റ്റാഫ് സബ്സ്റ്റിറ്റിയൂഷന്‍, ലിമിറ്റഡ് കമ്പനീസ്, മെയില്‍ നഴ്‌സിങ്, തുടങ്ങിയ വിഷയങ്ങളിലെ പ്രശ്‌നങ്ങളെക്കുറുച്ചും ചര്‍ച്ചകള്‍ നടക്കും.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.