1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 14, 2017

ജോണ്‍സണ്‍ ജോസഫ് (ലണ്ടന്‍): സീറോ മലങ്കര കത്തോലിക്കാ സഭ യുകെ റീജിയന്‍ കണ്‍വന്‍ഷന്‍ 2017 ജൂണ്‍ 17 ,18 (ശനി,ഞായര്‍) തീയതികളില്‍ ലിവര്‍പൂളില്‍ രണ്ട് ദിനങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന കണ്‍വന്‍ഷനില്‍ സീറോ മലങ്കര സഭയുടെ തലവനും പിതാവുമായ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ക്ലിമീസ് കത്തോലിക്കാ ബാവ മുഖ്യാതിഥിയായിരിക്കും. കര്‍ദിനാളിനൊപ്പം ലിവര്‍പൂള്‍ ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം മക്മഹന്‍, സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എന്നിവരും സംബന്ധിക്കും. യുകെയിലുള്ള സീറോ മലബാര്‍ സഭയുടെ പതിനാല് മിഷനുകളിലെ എല്ലാ കുടുംബങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് ക്രമീകരിച്ചിരിക്കുന്ന കണ്‍വന്‍ഷന്‍ കുടുംബം സഭയിലും സമൂഹത്തിലും എന്ന വിഷയം പഠനവിധേയമാക്കും.

ആദ്യ ദിനങ്ങളില്‍ കത്തോലിക്കാ പതാക ഉയര്‍ത്തലോടെ പരിപാടികള്‍ക്ക് ആരംഭം കുറിക്കും. വിശുദ്ധ കുര്‍ബാനക്ക് ശേഷം നടക്കുന്ന മാതാപിതാക്കള്‍ക്കായുള്ള സെമിനാറിന് കര്‍ദിനാള്‍ ക്ലിമീസ് കത്തോലിക്കാ ബാവ നേതൃത്വം നല്‍കും. യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായുള്ള സെമിനാറിന് സെഹിയോന്‍ മിനിസ്ട്രി ടീം യുകെ നേതൃത്വം നല്‍കും. നാഷണല്‍ ബൈബിള്‍ ക്വിസ്, പാനല്‍ ചര്‍ച്ച, ദിവ്യകാരുണ്യ ആരാധന എന്നിവയും തുടര്‍ന്ന് നടക്കും. മ്യൂസിക്കല്‍ വര്‍ഷിപ്പിനു കെയ്‌റോസ് മിനിസ്ട്രി ടീം അംഗങ്ങളായ ബ്രദര്‍ റെജി കൊട്ടാരവും പീറ്റര്‍ ചേരാനെല്ലൂരും നേതൃത്വം നല്‍കും.

വിവിധ മിഷന്‍ സെന്ററുകളിലെ കുടുംബാംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളോടെ ആദ്യ ദിനത്തെ പരിപാടികള്‍ പൂര്‍ണമാകും.
പതിനെട്ടിന് രാവിലെ 9 മണിക്ക് പ്രേഷിത റാലിയോടെ പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് കര്‍ദിനാളിനും പിതാക്കന്മാര്‍ക്കും സ്വീകരണം, തുടര്‍ന്ന് നടക്കുന്ന പൊന്തിഫിക്കല്‍ കുര്‍ബ്ബാനയ്ക്ക് കര്‍ദിനാള്‍ ക്ലിമീസ് കത്തോലിക്കാ ബാവ മുഖ്യകാര്‍മ്മികത്വം വഹിക്കും. ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം , ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ , വിവിധ വൈദികര്‍ എന്നിവര്‍ സഹകാര്‍മ്മികരാകും. സമാപന സമ്മേളനത്തോടെ നാഷണല്‍ കണ്‍വന്‍ഷന് സമാപനമാകും. ലിവര്‍പൂളിലെ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വച്ചാണ് പരിപാടികള്‍ നടക്കുന്നത്.

മലങ്കര കത്തോലിക്കാ സഭയുടെ നാഷണല്‍ കോര്‍ഡിനേറ്റര്‍ ഫാ. തോമസ് മടുക്കമൂട്ടിലിന്റെയും ചാപ്ലയിന്‍ ഫാ. രഞ്ജിത്ത് മഠത്തിറമ്പിലിന്റെയും നാഷണല്‍ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ കണ്‍വന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.ലിവര്‍പൂള്‍ സെന്റ് ബേസില്‍ മലങ്കര കാത്തലിക് മിഷനാണ് ഇത്തവണത്തെ നാഷണല്‍ കൗണ്‍സിലിന് ആതിഥേയത്വം വഹിക്കുന്നത്.

വിലാസം:

മാര്‍ തേയോഫിലോസ് നഗര്‍
ബ്രോഡ് ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍
ഹെലിയേഴ്‌സ് റോഡ്
ലിവര്‍പൂള്‍
L134DH
കൂടുതല്‍ വിവരങ്ങള്‍ക്ക്:

വിനോദ് മലയില്‍: 07454992969
സുനില്‍ ഫിലിപ്പ്: 07846115431

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.