1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 1, 2011

ലണ്ടന്‍: ലണ്ടനിലെ മനോര്‍ പാര്‍ക്കിലുള്ള ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 19ന് രാവിലെ പത്ത് മണിക്ക് ആരംഭിക്കും. ലണ്ടനില്‍ ശ്രദ്ധേയമായി മാറിയ പൊങ്കാല തുടര്‍ച്ചയായി നാലം തവണയാണ് ആചരിക്കുന്നത്.

ലണ്ടന്‍ ബോറോ ഓഫ് ന്യൂഹാമിന്റെ മുന്‍ സിവിക് അംബാസിഡറും കൗണ്‍സിലറുമായ ഡോ. ഓമന ഗംഗാധരനാണ് ഈ ആഷോഘത്തിന് നേതൃത്വം നല്‍കുന്നത്. പരിപാടികളുടെ നടത്തിപ്പിനായി കമ്മിറ്റി രൂപീകരിച്ച് ക്രമീകരമങ്ങള്‍ നടന്നുവരികയാണ്.

ലോകത്ത് ഏറ്റവുമധികം സ്ത്രീകള്‍ ഒത്തുകൂടുന്ന ആഘോഷണെന്ന നിലക്ക് ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിക്കഴിഞ്ഞ ആറ്റുകാല്‍ പൊങ്കാലയില്‍ 2010ല്‍ 30 ലക്ഷത്തിലധികം സ്ത്രീകള്‍ പങ്കു ചേര്‍ന്നിരുന്നു.

അരി, ശര്‍ക്കര, നെയ്യ്, മുന്തിരി, തേങ്ങ തുടങ്ങിയവ പാത്രത്തില്‍ വേവിച്ച് കണ്ണകി ദേവിയുടെ പ്രീതിക്കായി അര്‍പ്പിക്കുക എന്നതാണ് ആറ്റുകാല്‍ പൊങ്കാലയിലൂടെ ആചരിച്ചുപോരുന്നത്. ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ ഓരോരുത്തരും ഓരോ പാര്‍ത്രത്തില്‍ പൊങ്കാലയിടുമ്പോള്‍ ലണ്ടനില്‍ ഒറ്റ പാത്രത്തിലാവും എല്ലാവും ഒത്തു ചേര്‍ന്ന് പൊങ്കാലയിടുന്നത് എന്നൊരു വ്യത്യാസം ഉണ്ടാവും. സുരക്ഷിതത്ത്വത്തിന്റെ കാരണത്തിലാണിത് ചെയ്യുന്നത്.

ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ കുംഭമാസത്തില്‍ നടത്തിവരുന്ന ദശദിന ആഘോഷത്തിന്റെ ഒമ്പതാം നാളായ ഫെബ്രുവരി 19നാണ് ശ്രീ മുരുക ക്ഷേത്രത്തില്‍ പൊങ്കാലയിടുന്നത്. കുംഭ മാസത്തിലെ പൂരം നക്ഷത്ര ദിനമാണിത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
07766822360
ക്ഷേത്രത്തിന്റെ വിലാസം
london sri murukan temple
78 church road
manor park

london-e 126 af
entrance via browning road

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.