1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2017

സജീവ് സെബാസ്റ്റ്യന്‍: കേരളാ ക്ലബ് നനീട്ടന്‍ കെറ്ററിങ്ങില്‍ വച്ച് നടത്തിയ മൂന്നാമത് ആള്‍ യു കെ ചീട്ടുകളി തുടക്കം മുതല്‍ ഒടുക്കം വരെ ആവേശകരമായ മത്സര ങ്ങള്‍ക്കൊടുവില്‍ പൂവന്‍ താറാവ് പോയത് ബിര്‍മിംഗ്ഹാമിലേക്കും ഓക്‌സ്‌ഫോര്‍ഡിലേക്കും. ഇംഗ്‌ളണ്ടിലെ പ്രമുഖ നഗരങ്ങളായ ലണ്ടന്‍, മാഞ്ചസ്റ്റര്‍, ഡെവണ്‍, ഗ്ലാസ്‌കോ, സ്‌ട്രോക്ക് ഓണ്‍ ട്രെന്‍ഡ്, കോവെന്ററി എന്നിവിടങ്ങളില്‍ ഉള്ള ടീമുകളെ കൂടാതെ യുകെയിലെ നിരവധി സ്ഥലത്തു നിന്നും ടീമുകള്‍ മത്സരത്തിനായി എത്തിച്ചേര്‍ന്നിരുന്നു.

തുടക്കം മുതല്‍ ഒടുക്കം വരെ ആകാംക്ഷയുടെ മുള്‍ മുനയില്‍ നിലനിറുത്തികൊണ്ടു നടന്ന റമ്മി മത്സരത്തിനൊടുവില്‍ അലൈഡ് ഫൈനാന്‍ഷ്യല്‍ സര്‍വീസ് സ്‌പോണ്‍സര്‍ ചെയ്ത 501 പൗണ്ടും ട്രോഫിയും കേരളാ ക്ലബ് നനീട്ടന്‍ നല്‍കിയ പൂവന്‍ താറാവും കരസ്ഥമാക്കി ഒന്നാം സ്ഥാനത്തെത്തിയത് റെജി തോമസ് (ബിര്‍മിങ്ഹാം) ആണ്.

sk eletcricals സ്‌പോണ്‍സര്‍ ചെയ്ത 251 പൗണ്ടും ട്രോഫിയും കരസ്ഥമാക്കി രണ്ടാം സ്ഥാനത്തു എത്തിയത് കേരളാ ക്ലബ് നനീട്ടന്റെ സജീവ് സെബാസ്റ്റ്യന്‍ ആണ്. prime care nursing agency നല്‍കിയ 101 പൗണ്ടും ട്രോഫിയും നേടി മൂന്നാം സ്ഥാനത്തു എത്തിയത് അജയ് കുമാര്‍ (ബോള്‍ട്ടന്‍) ആണ്.

ത്രസിപ്പിക്കുന്ന മത്സരങ്ങള്‍ക്കൊടുവില്‍ Injury claim covetnry സ്‌പോണ്‍സര്‍ ചെയ്ത 501 പൗണ്ടും ട്രോഫിയും കേരളാ ക്ലബ് നനീട്ടന്‍ നല്‍കിയ പൂവന്‍ താറാവും ലഭിച്ചത് പയസ് & ജിമ്മി (ഓക്‌സ്‌ഫോര്‍ഡ്) ടീമാണ്. Passion Health Care ലെസിസ്റ്റര്‍ സ്‌പോണ്‍സര്‍ ചെയ്ത 251 പൗണ്ടും ട്രോഫിയും നേടി രണ്ടാമത് എത്തിയത് ബിജു ഫിലിപ്പ് & ജിമ്മി (Haywards Heath, ലണ്ടന്‍) ആണ്. Philips Clims Ltd നല്‍കിയ 101 പൗണ്ടും ട്രോഫിയും നേടി മൂന്നാം സ്ഥാനത്തു എത്തിയത് വാര്‍വിക്കില്‍ നിന്നും ബോള്‍ട്ടണില്‍ നിന്നും എത്തിയ ജോസും അജയ്കുമാറുമാണ്.

ചീട്ടുകളിയോടനുബന്ധിച്ചു നടത്തിയ വീഡിയോ കോംപറ്റീഷനില്‍ ചിന്നാസ് കാറ്ററിംഗ് നോട്ടിങ്ഹാം സ്‌പോണ്‍സര്‍ ചെയ്ത 51 പൗണ്ട് കരസ്ഥമാക്കി ഒന്നാം സ്ഥാനത്തു എത്തിയത് ജോണ്‍ മുളയിങ്കലും ഗാസ്‌കൊ റമ്മി ബോയ്‌സ് സ്‌പോണ്‍സര്‍ ചെയ്ത രണ്ടാം സമ്മാനം സനലും കരസ്ഥമാക്കി. വിഡിയോ കോംപറ്റീഷനില്‍ ഐപ്പിനു സ്‌പെഷ്യല്‍ പുരസ്‌കാരം നേടി.

ഉച്ചക്ക് നടന്ന പ്രൗഢ ഗംഭീരമായ കേരളാ ക്ലബ് നനീട്ടന്റെ മൂന്നാമത് ചീട്ടുകളി മത്സരം യുക്മ നാഷണല്‍ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന പൊതു സമ്മേളനത്തില്‍ മലയാളം യു കെ ഓണ്‍ലൈന്‍ ന്യൂസ് പേപ്പര്‍ ഡയറക്ടര്‍ ബിന്‍സു ജോണ്‍, കേറ്ററിംഗ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സോബന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.