1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 1, 2017

ജോണ്‍സണ്‍ ആഫ്‌ഫോര്‍ഡ്: ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 13 മത് ക്രിസ്മസ്,പുതുവത്സര ആഘോഷം 2018 ജനുവരി 6 ആറാം തിയതി ശനിയാഴ്ച വൈകുന്നേരം 4 മണിമുതല്‍ നോര്‍ട്ടന്‍ നാച്ച്ബുള്‍ സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ വച്ച് വിപുലമായി ആഘോഷിക്കുന്നു. ഒരു മാസം നീണ്ടുനില്‍ക്കുന്ന ക്രിസ്മസ് പുതുവത്സര പരിപാടികള്‍ക്ക് 2017 ഡിസംബര്‍ 1ആം തീയതി മുതല്‍ തുടങ്ങുന്ന കരോള്‍ സര്‍വീസോടെ ആരംഭം കുറിക്കും. തപ്പിന്റേയും തുടിയുടേയും കിന്നരത്തിന്റെയും അകമ്പടിയോടെ പുതിയ കരോള്‍ ഗാനങ്ങളുമായി അംഗങ്ങളുടെ ഭവനത്തില്‍ കരോള്‍ഗാനം ആലപിക്കുവാന്‍ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഗായക സംഘം എത്തിച്ചേരും.

ടെസ്‌കോ കമ്യൂണിറ്റി ബാളില്‍ കൂടിയ എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ പ്രോഗ്രാം കമ്മറ്റി കണ്‍വീനറായ ജോണ്‍സണ്‍ മാത്യൂസ് ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ‘പിറവി’ ലോഗോ കമ്മറ്റി അംഗങ്ങളുടെ സാന്നിധ്യത്തില്‍ സോനു സിറിയക് (പ്രസിഡന്റ്) ജോജി കോട്ടക്കല്‍( വൈ പ്രസിഡന്റ്)രാജീവ് തോമസ് (സെക്രട്ടറി),ലാന്‍സി അജിത്ത്(ജോ സെക്രട്ടറി).മനോജ് ജോണ്‍സണ്‍(ട്രഷറര്‍) എന്നിവര്‍ക്ക് നല്‍കി കൊണ്ട് പ്രകാശനം ചെയ്തു.നയന മനോഹരമായ വര്‍ണ്ണ പകിട്ടാര്‍ന്ന പരിപാടികള്‍ ‘ പിറവിയില്‍ അവതരിപ്പിക്കുവാനും പുല്‍കൂട് മത്സരം നടത്തുവാനും കമ്മറ്റി തീരുമാനമെടുത്തു.

തുടര്‍ന്ന് നടന്ന യുവജന സമ്മേളനത്തില്‍ യൂത്ത് പ്രസിഡന്റുമാരായ അലന്‍ സുനില്‍,ആഗ്‌ന ബിനോയ് എന്നിവര്‍ ക്രിസ്തുമസ് പുതുവത്സര പരിപാടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും നവീനമായ പരിപാടികള്‍ അവതരിപ്പിക്കുവാന്‍ യുവജനങ്ങളെ ആഹ്വാനം ചെയ്യുകയും ചെയ്തു. പരിപാടികളുടെ പരിപൂര്‍ണ്ണമായ വിജയത്തിനായി എല്ലാവരും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുവാന്‍ ഭാരവാഹികളും പ്രോഗ്രാം കമ്മറ്റിയും കരോള്‍ കമ്മറ്റിയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.