1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 9, 2015

മുരളി മുകുന്ദന്‍: തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ ബ്രിട്ടണില്‍ വെച്ച് രണ്ടാമത് നടത്തിയ യു.കെയിലുള്ള തൃശ്ശൂര്‍ ജില്ലാ നിവാസികളുടെ കുടുംബ സംഗമം ഇക്കഴിഞ്ഞ ഞായറാഴ്ച്ച ഒക്ടോബര്‍ 4 ന്
ലണ്ടനിലെ ക്രൊയ് ഡണില്‍ ഉള്ള ആര്‍ച്ച് ബിഷപ്പ് ലാന്‍ഫ്രാങ്ക് അക്കാഥമി ഓഡിറ്റോറിയത്തില്‍ വെച്ച് വളരെ വിപുലമായി കൊണ്ടാടി .

പ്രാര്‍ത്ഥനക്ക് ശേഷം കുറച്ച് നാള്‍ മുമ്പ് നമ്മെ വിട്ട് അകാല നിര്യാണം പ്രാപിച്ച തൃശ്ശൂര്‍ കോലഴി സ്വദേശികകളായിരുന്ന പുല്ലാക്കാട്ടില്‍ രതീഷിനും , ഭാര്യ ഷിജിക്കും , അവരുടെ മക്കളായ നേഹ മോള്‍ക്കും ,നിയ മോള്‍ക്കും ബാഷ്പാജ്ഞലികള്‍ അര്‍പ്പിച്ച ശേഷം , ഏവരും കൂടി അനുശോചനം രേഖപ്പെടുത്തിയ ശേഷമാണ്, പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്..

സംഘാടക സമിതിയിലെ ജനറല്‍ കണ്‍ വീനര്‍ ജി.കെ .മേനോന്‍ സ്വാഗതവും, തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ ചെയര്‍മാന്‍ അഡ്വ: ജേയ്‌സണ്‍ ഇരിങ്ങാലക്കുട അദ്ധ്യക്ഷ പ്രസംഗവും നടത്തി. അന്നത്തെ മുഖ്യാതിഥിയായ മുന്‍ ക്രോയ്‌ഡോണ്‍ മേയര്‍ ശ്രീമതി. മജ്ഞു ഷാഹുല്‍ ഹമീദ് ഭദ്രദീപം
കൊളുത്തി ചടങ്ങുകള്‍ ഉല്‍ഘാടനം ചെയ്ത് പ്രഭാഷണം നടത്തി. പിന്നീട് തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ രക്ഷാധികാരികളായ ടി.ഹരിദാസ്, മുരളി വെട്ടത്ത് , മുരളീ മുകുന്ദന്‍ എന്നിവര്‍ ആശംസ പ്രസംഗങ്ങളും,കോഓര്‍ഡിനേറ്ററായ ജീസന്‍ കടവി നന്ദിയും രേഖപ്പെടുത്തി.

ബ്രിട്ടണിലെ മലയാളി സമൂഹത്തിന് നല്‍കി വരുന്ന , മികച്ച സാമൂഹ്യ സേവനത്തിനുള്ള അംഗീകാരമായി തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ മുഖ്യ രക്ഷാധികാരിയായ ടി. ഹരിദാസിനെ വേദിയില്‍ വെച്ച് ക്രോയ്ഡണ്‍ കൌണ്‍സിലര്‍ ശ്രീമതി. മജ്ഞു ഷാഹുല്‍ ഹമീദ് പൊന്നടയണിച്ച് ആദരിച്ചു.

ഏതാണ്ട് അറുപതോളം കുടുംബങ്ങള്‍ ഒത്ത് കൂടി പരിചയം പുതുക്കിയും , ജില്ലാ നിവാസികള്‍ അംഗങ്ങളായ ഒരു പ്രൊഫഷണല്‍ ഡാന്‍സ് ട്രൂപ്പിന്റെ വിവിധ തരം ക്ലാസ്സിക്കല്‍ ഡാന്‍സുകളും , മറ്റ് കലാകാരന്മാരായവരുടെ
പാട്ടുകളും , ഡാന്‍സുകളുമൊക്കെ കലാപ്രകടനങ്ങളായി വേദിയില്‍ അരങ്ങേറിയപ്പോള്‍ ഏവരും ഹര്‍ഷപുളകിതരായി.

അന്നവിടെ പരിപാടികള്‍ അവതരിപ്പിച്ച ഓരോ കലാകാരന്മാരെയും, കലാകാരികളേയും ഏവരും ആശംസകള്‍ നല്‍കി പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു..

ഒരിക്കല്‍ കൂടി ഇനി അടുത്ത സംഗമ വേദിയില്‍ വെച്ചും , സൊഷ്യല്‍ മീഡിയകളിലൂടേയും ,അല്ലാതേയും പരിചയങ്ങള്‍ തുക്കികൊണ്ടിരിക്കാമെന്ന് , പരസ്പരം പറഞ്ഞ് കൊണ്ട് വൈകുന്നേരം ആറര മണിയോടെ
പരിപാടികള്‍ എല്ലാം കഴിഞ്ഞ് , ഈ ഊഷ്മളമായ ജനപങ്കാളിത്തം തല്‍ക്കാലം വിടചൊല്ലി പിരിഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.