1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 22, 2017

മജു പെക്കല്‍ (ഡബ്ലിന്‍): ഇഞ്ചിക്കോര്‍ സീറോ മലബാര്‍ കൂട്ടായ്മയില്‍ പ.കന്യകാമറിയത്തിന്റെയും വി.അല്‍ഫോന്‍സാമ്മയുടേയും തിരുനാളും, സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും സെപ്റ്റംബര്‍ 24 ഞായറാഴ്ച്ച ഇഞ്ചിക്കോര്‍ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തില്‍ വച്ച് ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. സെപ്റ്റംബര്‍ 24 ഞായറാഴ്ച്ച വൈകിട്ട് 3 മണിക്ക് റവ. ഫാ. റോബിന്‍ കുറുമുള്ളില്‍ മുഖ്യ കര്‍മ്മികത്വം വഹിക്കുന്ന വിശുദ്ദ കുര്‍ബാനയോടെ തിരുനാള്‍ കര്‍മങ്ങള്‍ക്ക് ആരംഭം കുറിക്കുംദിവ്യബലിക്ക് ശേഷം പ.കന്യകാമറിയത്തിന്റെയും വി. അല്‍ഫോന്‍സാമ്മയുടേയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ലദീഞ്ഞും തിരുന്നാള്‍ നേര്‍ച്ചയും ഉണ്ടായിരിക്കും.

വൈകുന്നേരം 5 30 ന് വാര്‍ഷികദിനാഘോഷ പരിപാടികള്‍ ആരംഭിക്കും. കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധ കലാപരിപാടികള്‍ , സമ്മാനദാനം.സ്‌നേഹവിരുന്നോട് കൂടി പരിപാടികള്‍ സമാപിക്കും. തിരുന്നാള്‍ ആഘോഷങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്കുചേര്‍ന്ന് നമ്മുടെ വിശ്വാസ സുകൃത ജീവിതങ്ങളില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുവന്‍ ഏവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭാ ചാപ്ല്യന്‍മാരായ ഫാ .ആന്റണി ചീരംവേലില്‍ MST, ഫാ. ജോസ് ഭരണികുളങ്ങര എന്നിവര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.