1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 31, 2018

ജസ്റ്റിന്‍: അഡ്വാവന്‍സ് ക്യാറ്റഗറിയിലും, ഇന്റര്‍മീഡിയേറ്റിലുംമായി 46 ടീമുകളെ അണിനിരത്തി ഡെര്‍ബിയില്‍ വച്ച് ശനിയാഴ്ച നടത്തിയ ഇടുക്കി ജില്ലാ സംഗമത്തിന്റെ മൂന്നാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ആവേശഭരിതമായ മത്സരത്തില്‍ അഡ്വാവന്‍സ് ക്യാറ്റഗറിയില്‍ മാഞ്ചസ്റ്റ്‌റില്‍ നിന്നും ഉള്ള അനി പാലക്കല്‍, സിഡ് പാലക്കല്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അച്ഛനും, മകനും ആദ്യമായി ആണ് ഒരു മലയാളി ടൂര്‍ണമെന്റില്‍ പങ്ക് എടുത്തത് എന്ന പ്രതേകതയും ഈ മത്സരത്തിന് ഉണ്ട്. രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് ലണ്ടനില്‍ നിന്നും ഉള്ള കെവിന്‍ / വിവിന്‍ സഖ്യവും, മൂന്നാം സ്ഥാനത്ത് എത്തിയത് ജോബി / സിനു സഖ്യവും, നാലാം സ്ഥാനത്ത് ജിജോ / സുനില്‍ കൂട്ട് കെട്ടാണ്.

വീറും വാശിയും നിറഞ്ഞ ഇന്റര്‍മീഡിയേറ്റ് മത്സരത്തില്‍ അവേശഭരിതമായ ഫൈനലില്‍ ലസ്റ്ററില്‍ നിന്നും ഉള്ള മെബിന്‍ / വിനോയി സഖ്യം ഈ വര്‍ഷത്തെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. നോര്‍ത്താംബറ്റണിന്റെ ഷൈജു / ഭാനു സഖ്യം രണ്ടാം സ്ഥാനവും, ലസ്റ്ററില്‍ നിന്നും ഉള്ള രാഹുല്‍ / രോഹിത് ടീം മുന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു.

രാഹുല്‍ / രോഹിത് നാട്ടില്‍ ഇടുക്കി ജില്ലയില്‍ തൊടുപുഴ നിവാസികളുമാണ്. നാലാം സ്ഥാനം കരസ്ഥമാക്കിയത് ഷീന്‍ / ആഷ്‌ലിന്‍ ടീമാണ്. വിജയികള്‍ യഥാക്രമം 301, 151, 101,75 പൗണ്ടും ട്രോഫികളും കരസ്ഥമാക്കി. അതോട് ഒപ്പം കോര്‍ട്ടര്‍ ഫൈനലില്‍ എത്തിയ ബാബു / ജിജോ, ജോഷി / ബിജു, ലെവിന്‍ / മാത്യൂസ്, അജി/സിബു തുടങ്ങിയ ടീമുകള്‍ക്ക് ട്രോഫിയും നല്കി.
ഇന്റര്‍മീഡിയേറ്റ് വിജയികള്‍ക്ക് കണ്‍വീനര്‍ പീറ്റര്‍ താണോലി, ഔള്‍ ഫിനാസ് മെമ്പര്‍ മാത്യൂസ്, കമ്മറ്റിക്കാരായ റോയി മാഞ്ചസ്റ്റര്‍, ഷിബു വാലുംമേല്‍, ബെന്നി മേച്ചേരിമണ്ണില്‍, ഇടുക്കി ജില്ലാ സംഗമം മെമ്പേഴ്‌സും, ടൂര്‍ണമെന്റില്‍ സഹായിച്ച ഷിബു ഈപ്പന്‍, റോസി, രാഹുല്‍, രോഹിത്, ജോണ്‍സണ്‍, ചാള്‍സ്, മാത്യൂസ് തുടങ്ങിയവര്‍ ട്രോഫിയും , കാഷ് പ്രൈസും നല്കി. അഡ്വാവന്‍സ് കാറ്റഗറിയിലെ വിജയികള്‍ക്ക് ജസ്റ്റിന്‍ റോതര്‍ഹാം, ബാബു നോര്‍ത്താബറ്റണ്‍, ജിമ്മി ജേക്കബ്, ജിമ്മി വെട്ടുകാട്ടില്‍, സിജോ / സൈജു വേലംകുന്നേല്‍ തുടങ്ങിയവരും സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ഇടുക്കി ജില്ലാ സംഗമത്തിന്റെ കണ്‍വീനര്‍ പീറ്റര്‍ താണോലി, മലയാളികള്‍ക്കായി നടത്തിയ ഇടുക്കി ജില്ലാ സംഗമത്തിന്റെ മൂന്നാമത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഉത്ഘാടനം നിര്‍വഹിച്ച് രാവിലെ പതിനൊന്നിന് തുടങ്ങിയ ഈ മത്സരത്തില്‍ മികച്ച പ്രകടനമാണ് പല ടീമുകളും കാഴ്ചവെച്ചത്. യുകെയുടെ നാനാ ഭാഗത്തു നിന്നും നൂറില്‍പരം കായിക പ്രമികള്‍ ഈ മത്സരത്തില്‍ എത്തി ചേര്‍ന്നിരുന്നു. ഇടുക്കിഇടുക്കിജില്ലാ സംഗമം നടത്തിയ ഈ ടൂര്‍ണമെന്റിന് നേത്യത്വം നല്കിയത് ജോയിന്റ്റ് കണ്‍വീനര്‍മാരായ ജെസ്റ്റിനും, ബാബുവും ആയിരുന്നു ഇവരോട് ഒപ്പം മറ്റ് കമ്മറ്റിക്കാരും കൂടെ ചേര്‍ന്നപ്പോള്‍ ഇടുക്കി ജില്ലാ സംഗമത്തിന്റെ ഈ ടൂര്‍ണമെന്റ് ഒരുവന്‍ വിജയമാക്കി തീര്‍ക്കുകയും ചെയ്തു.

യു കെയിലെ മികച്ച ടൂര്‍ണമെന്റുകളില്‍ ഒന്നാണ് ഇടുക്കി ജില്ല സംഗമത്തിന്റെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്. ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഈ വര്‍ഷത്തെ വിജയികളായ എല്ലാവര്‍ക്കും ഇടുക്കി ജില്ലാ സംഗമത്തിന്റെ എല്ലാവിധ ആശംസകള്‍ നേരുന്നൂ. അടുത്ത വര്‍ഷവും വീണ്ടും കാണാമെന്ന വിശ്വസത്തോടെ പങ്കെടുത്ത എല്ലാ ടീം അംഗകള്‍ക്കും, അതോടൊപ്പം ഈ ടൂര്‍ണമെന്റ് വന്‍ വിജയകരമാക്കാന്‍ പ്രവര്‍ത്തിച്ച ഇടുക്കിജില്ലക്കാരും അല്ലാത്തവരുമായ എല്ലാ നല്ലവരായ സ്‌പോര്ട്‌സ് പ്രേമികള്‍ക്കും ഇടുക്കിജില്ലാ സംഗമം കമ്മറ്റിയുടെ സ്‌നേഹം നിറഞ്ഞ നന്ദി അറിക്കുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.