1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 17, 2018

ബാബു തോമസ്: ഇടുക്കി ജില്ലയില്‍ നിന്നും യുകെയില്‍ പ്രവാസികളായി കഴിയുന്ന ഇടുക്കിജില്ലക്കാരുടെ കൂട്ടായ്മയായ ഇടുക്കിജില്ലാ സംഗമത്തിന്റെ (IJS) 2018 19 പ്രവര്‍ത്തനങ്ങള്‍ക്കായി നോര്‍ത്താംപ്ടണിലുഉള്ള ബാബു തോമസിന്റെ നേത്യത്തിലുള്ള കമ്മറ്റി നിലവില്‍ വന്നു. ബാബു തോമസിനോട് ഒപ്പം നാല് ജോയിന്റ് കണ്‍വീനര്‍മാരെയും, പത്തോളം കമ്മറ്റി മെമ്പേഴ്‌സിനെയും തെരഞ്ഞ് എടുത്തു.

യഥാക്രമം ജോയിന്റ് കണ്‍വീനെര്‍മാരായി ജസ്റ്റിന്‍ എബ്രഹാം (റോതര്‍ഹാം), റോയി മാത്യു (മാഞ്ചസ്റ്റര്‍), സിജോ വേലംകുന്നേല്‍ (കോള്‍ചെസ്റ്റര്‍), ബെന്നി മേച്ചേരിമണ്ണില്‍ (റെക്‌സാം) തുടങ്ങിയവരും, കമ്മറ്റി മെമ്പര്‍മാരായി, വിന്‍സി വിനോദ് (മാന്‍ഞ്ചസ്റ്റര്‍), പീറ്റര്‍ താണോലി (വെയില്‍സ്), ജിമ്മി ജേക്കബ് (സ്‌കെഗ്‌ന്‌സ്), സൈജു വേലംകുന്നേല്‍ (ലിവര്‍പൂള്‍ ), സാന്റ്റോ ജേക്കബ് (ബര്‍മിംഹ്ഹാം), തോമസ് ദേവസ്യ (കിംഗ്‌സിലിന്‍), റോയി ജോസഫ് (പീറ്റര്‍ബ്രോ), ഷിബു വാലുമ്മേല്‍ (ചെസ്റ്റര്‍ഫീല്‍ഡ്), വിമല്‍ റോയി (ബര്‍മിംഹ്ഹാം) ബാലസജീവ് കുമാര്‍ (കോള്‍ചെസ്റ്റര്‍) തുടങ്ങിയവരെയും തെരഞ്ഞെടുത്തു.

ഇടുക്കി ജില്ലാ സംഗമം കഴിഞ്ഞ ഏഴ് വര്‍ഷമായി യുകെയിലും നാട്ടിലുമായി കലാ, കായിക രംഗത്തും മറ്റ് നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. ഇതു വരെ 30 ലക്ഷത്തില്‍ അധികം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ഇടുക്കി ജില്ലാ സംഗമത്തിന്റെ നേത്യത്തില്‍ നടത്തി കഴിഞ്ഞത് യു കെയിലുള്ള ഇടുക്കി ജില്ലക്കാരുടെയും, മറ്റുള്ളവരുടെയും സഹായ സഹകരണങ്ങള്‍ കൊണ്ട് മാത്രമാണ്.

വരും വര്‍ഷത്തെ സംഗമം കൂടുതല്‍ നൂതനമായ രീതിയില്‍ എല്ലാ ഇടുക്കിജില്ലകാരെയും പങ്കെടുപ്പിച്ച് കൂടുതല്‍ ജനോപകാരമായ പ്രവര്‍ത്തനങ്ങള്‍ യുകെയിലും, ഇടുക്കിജില്ലയുടെ പല ഭാഗത്തും നടത്തുന്നതിന് വേണ്ടി ഉള്ള ചര്‍ച്ചകളും, നിര്‍ദേശങ്ങളും ഇടുക്കി ജില്ലാ സംഗമത്തിന്റെ പൊതുയോഗത്തില്‍ ഉണ്ടായി . ഇടുക്കിജില്ലാ സംഗമത്തിന്റെ കൂടുതല്‍ നല്ലരീതിയില്‍ ഉള്ള പ്രവര്‍ത്തനത്തിനും ഇടുക്കിജില്ലക്കാര്‍ തമ്മില്‍ കൂടുതല്‍ വെക്തി ബന്ധം സ്ഥാപിച്ചു ഏവര്‍ക്കും നല്ലൊരു മാതൃകാ കൂട്ടായ്മയായി മാറുന്നതിനുള്ള പ്രവര്‍ത്തനത്തിന് എല്ലാവരുടെയും സഹായ സഹകരണം ആവിശ്യമാണ്.

ഇടുക്കിജില്ലയുടെ പൈതൃകവും, പാരമ്പര്യവും പങ്കുവയ്ക്കുന്നതിനും ജില്ലയുടെ വിവിധ ഭാഗത്തുനിന്നും എത്തിച്ചേരുന്ന വെക്തികളും, കുടുംബങ്ങളുമായി സൗഹൃതം പങ്കിടുവാനും, ബന്ധങ്ങള്‍ ഊട്ടിവളര്‍ത്താനും, കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും അവരുടെ കലാ കായിക കഴിവുകളെ പ്രകടിപ്പിക്കുവാനും, പ്രോത്സാഹിപ്പിക്കുവാനും, അഗീകരിക്കുന്നതിനും ഉള്ള ഒരു കൂട്ടായ്മയാണ് ഇടുക്കി ജില്ലാ സംഗമം.

യുകെയില്‍ പ്രവാസികളായി കഴിയുമ്പോള്‍ ഇടുക്കിജില്ലക്കാരായ വെക്തികളുടെയോ, കുടുംബത്തിന്റയോ ഏതെങ്കിലും തരത്തിലുള്ള അത്യാവശ്യ സാഹചര്യത്തില്‍ അവര്‍ക്ക് ഒരു സഹായത്തിനായി ഇടുക്കിജില്ലാ സംഗമം ഏപ്പോഴും കൂടെ ഉണ്ടായിരിക്കും.

സ്‌നേഹത്തിലും, വെക്തി ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്കിയും പൊതുവായുള്ള ചര്‍ച്ചകളില്‍ കൂടിയുള്ള പ്രവര്‍ത്തനമാണ് ഇടുക്കിജില്ലാ സംഗമത്തിന്റെ വിജയവും ശക്തിയും. ഈ നല്ലൊരു കൂട്ടായ്മ നല്ലരീതിയില്‍ ഓരോ വര്‍ഷം കഴിയും തോറും കൂടുതല്‍ ആവേശത്തോടെ മുന്നേറാന്‍ യുകെയില്‍ ഉള്ള എല്ലാ ഇടുക്കി ജില്ലക്കാരുടെയും, സഹായ സഹകരണം പ്രതിക്ഷിച്ചു കൊള്ളുന്നൂ. 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.