1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 28, 2014

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മല്‍സരങ്ങള്‍് മാറ്റമില്ലാതെ നടക്കുമെന്ന് കെഎഫ്എ. സപ്തംബര്‍ 19 മുതല്‍ ഡിസംബര്‍ ആദ്യവാരം വരെ ഇന്ത്യന്‍ സൂപ്പര്‍ലീഗ് മത്സരങ്ങള്‍ നടക്കുക. അതുകൊണ്ട് തന്നെ കൊച്ചി അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ഇന്ത്യവിന്‍ഡീസ ക്രിക്കറ്റ് മത്സരം നടത്താനാകില്ലെന്ന് വ്യക്തമായി. വിദേശ താരങ്ങള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന ഐ.എസ്.എല്ലിന് കൊച്ചിയുള്‍പ്പെടെ 9 വേദികളുണ്ട്. ഇതില്‍ ഒരു വേദിയില്‍ മാറ്റം വരുത്തുന്നത് ടൂര്‍ണമെന്റിനെയാകെ ബാധിക്കും. മത്സരക്രമങ്ങളില്‍ മാറ്റം വരുത്താതെ മറ്റെന്തെങ്കിലും വഴികളുണ്ടോയെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളുമായി ചര്‍ച്ച നടത്തുമെന്നും കെ.എം.ഐ. മേത്തര്‍ പറഞ്ഞു. സപ്തംബറില്‍ ആരംഭിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കൊച്ചി ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് മത്സരങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത് കൊച്ചി അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ്. നിലവില്‍ ഉറപ്പിച്ചിരിക്കുന്ന ഏഴ് മത്സരങ്ങള്‍ക്ക് പുറമേ സെമിഫൈനല്‍ റൗണ്ടുകളിലെ മത്സരങ്ങളിലൊന്നും കൊച്ചിയിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

             ഡിസംബര്‍ ആദ്യവാരത്തിലാണ് സെമി മത്സരങ്ങള്‍ നടക്കുക. അങ്ങനെ വരുമ്പോള്‍ ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായി നിശ്ചയിച്ചിരിക്കുന്ന ഇന്ത്യവെസ്റ്റിന്‍ഡീസ് പരമ്പരയിലെ ഏകദിനം കൊച്ചിക്ക് നഷ്ടമാകാന്‍ തന്നെയാണ് സാധ്യത. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കൊച്ചിയിലെ മത്സരങ്ങള്‍ക്ക് പത്തോ പതിനഞ്ചോ ദിവസത്തെ ഇടവേളയുണ്ടെങ്കില്‍ ക്രിക്കറ്റിനായി നല്‍കാമെന്നാണ് ഫുട്‌ബോള്‍ അസോസിയേഷന്റെ പക്ഷം. എന്നാല്‍ ഇത്രയും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ക്രിക്കറ്റിനായി പിച്ച് ഒരുക്കുക സാധ്യമല്ല. അതിനാല്‍ തന്നെ ഏകദിനം നഷ്ടമാകാനാണ് സാധ്യത.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.