1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2015

ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് എതിരെ പാകിസ്ഥാന്‍ രംഗത്തെത്തി. ഇന്ത്യയെ പിന്തുണക്കാനുള്ള അമേരിക്കയുടെ തീരുമാനത്തിനെതിരെ പാകിസ്ഥാന്‍ പ്രതിഷേധം അറിയിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമയുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് പാകിസ്ഥാന്‍ വിയോജിപ്പ് വ്യക്തമാക്കിയത്.

കശ്മീര്‍ പ്രശ്‌നത്തില്‍ ഐക്യരാഷ്ട്ര സഭയുടെ പ്രമേയം ഇന്ത്യ അവഗണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നവാസ് ഷെരീഫ് വിയോജിപ്പ് വ്യക്തമാക്കിയത്. കശ്മീരിലെ ജനങ്ങള്‍ക്ക് സ്വയം തീരുമാനം എടുക്കാനുള്ള അവസരം നല്‍കണമെന്നാണ് പ്രമേയം പറയുന്നത്. എന്നാല്‍ ഇന്ത്യ ഇതുവരെ ഇക്കാര്യത്തില്‍ നടപടിയെടുത്തില്ലെന്ന് ഷെരീഫ് പറഞ്ഞു.

കശ്മീര്‍ ഉള്‍പ്പടെയുള്ള എല്ലാ തര്‍ക്ക വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ ഇന്ത്യയെ പ്രേരിപ്പിക്കണമെന്നും അമേരിക്കയോട് പാകിസ്ഥാന്‍ ആവശ്യപ്പെട്ടു. ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥി ആയി പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് സ്ഥിരാംഗത്വത്തിനുള്ള പിന്തുണ ഒബാമ വാഗ്ദാനം ചെയ്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.