1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 21, 2015

10 ബില്യണ്‍ പൗണ്ട് ചെലവിട്ട് ഇന്ത്യ നാവിക സേനയുടെ നവീകരണം നടത്തുമെന്ന് പ്രഖ്യാപിച്ചതോടെ ബ്രിട്ടണ്‍ ഇന്ത്യക്കു നല്‍കുന്ന ധനസഹായം നിര്‍ത്താന്‍ തീരുമാനിച്ചു. ഏതാണ്ട് 210 മില്യണ്‍ പൗണ്ടാണ് ബ്രിട്ടന്‍ ഈ വര്‍ഷം ഇന്ത്യക്ക് നല്‍കിയത്. എങ്കിലും സ്വകാര്യ നിക്ഷേപമെന്ന് നിലയില്‍ ഇന്ത്യയിലേക്ക് ഒഴുകുന്ന പണത്തിന്റെ അളവില്‍ കുറവുണ്ടാകില്ലെന്ന് കരുതപ്പെടുന്നു.

ചൈനീസ് നാവിക സേന ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഉയര്‍ത്തുന്ന കടുത്ത വെല്ലുവിളി നേരിടാനായാണ് ഇന്ത്യ വന്‍തോതിലുള്ള നാവിക വികസന പദ്ധതി പ്രഖ്യാപിച്ചത്. ഏഴ് യുദ്ധക്കപ്പലുകളും ആറ് ആണവ അന്തര്‍വാഹിനികളും നിര്‍മ്മിക്കാനാണ് രാജ്യം പദ്ധതിയിടുന്നത്.

കഴിഞ്ഞ എട്ടു വര്‍ഷമായി ഏതാണ്ട് 1.6 ബില്യണ്‍ പൗണ്ടാണ് ബ്രിട്ടന്‍ ഇന്ത്യക്ക് ധനസഹായം നല്‍കിയത്. എന്നാല്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം സ്ഥാനമേറ്റതോടെ മേക്ക് ഇന്ത്യ പദ്ധതിയുമായി രംഗത്തെത്തുകയായിരുന്നു.

വിദേശ രാജ്യങ്ങളില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്നതിനുള്ള കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് മോഡി സര്‍ക്കാര്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ചത്. വന്‍വില കൊടുത്തു വാങ്ങുന്ന സൈനിക വാഹനങ്ങളും ആയുധങ്ങളും തദ്ദേശീയമായി നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിയാണ് മേക്ക് ഇന്‍ ഇന്ത്യ.

ചൈനയും പാകിസ്ഥാനും കൂടുതല്‍ അടുക്കുന്നതും മേഖലയില്‍ ഇരട്ട ശത്രുക്കളെ നേരിടേണ്ട അനിവാര്യതയിലേക്ക് രാജ്യത്തെ നയിക്കുകയാണ്. എന്നാല്‍ ഇന്ത്യ വന്‍തോതില്‍ ആയുധ നിര്‍മ്മാണത്തിന് ഒരുങ്ങുമ്പോള്‍ ബ്രിട്ടന്റെ പൊതുജന ക്ഷേമ പദ്ധതികളുടെ നില ഞെരുക്കത്തിലാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് വീണ്ടും ധനസഹായം നല്‍കുന്നത് കനത്ത പ്രതിഷേധത്തിന് കാരണമാകുന്നു.

ഇന്ത്യയെ പോലെ വന്‍തുക സൈനിക ബജറ്റിനായി ചെലവിടാന്‍ കഴിവുള്ള ഒരു രാജ്യം സമ്പന്നമാണെന്ന് എംപി പീറ്റര്‍ ബോണ്‍ പറഞ്ഞു. സാമ്പത്തിക സഹായമല്ല, മറിച്ച് കച്ചവടമാണ് ഇന്ത്യയെ ദാരിദ്രത്തില്‍ നിന്ന് കരകയറ്റിയത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യക്ക് ഇനിയും സാമ്പത്തിക സഹായം നല്‍കുന്നതിന് ന്യായീകരണമില്ലെന്ന നിലപാടിലാണ് ബ്രിട്ടനിലെ രാഷ്ട്രീയ കക്ഷികള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.