1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 12, 2011

അപ്പച്ചന്‍ കണ്ണഞ്ചിറ
കേരള കള്‍ച്ചറല്‍ അസോസിയേഷനും കേരള കമ്മ്യൂണിറ്റി സപ്ലിമെന്ററി സ്‌കൂളും ഇപ്‌സ് വിച്ചില്‍ സംയുക്തമായി ക്രിസ്തുമസും ന്യൂ ഇയറും ആഘോഷിച്ചു. മി.ഗ്രഹാം ന്യൂമാന്‍ (Childrens School & Family Development, Suffolk Country Council) ജാക്കി ഫെയര്‍വെതര്‍ (Suffolk Children University) മുഖ്യതിഥികള്‍ ആയിരുന്നു.

കേരള കമ്മ്യൂണിറ്റി സപ്ലിമെന്ററി സ്‌കൂള്‍ കുട്ടികളും കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ മെമ്പേഴ്‌സും ചേര്‍ന്നവതരിപ്പിച്ച ക്രിസ്തമുസ് കരോള്‍, നാറ്റിവിറ്റി പ്ലേ, നൃത്തകലാരൂപങ്ങള്‍, പരിചമുട്ട് കളി, കോമഡി സ്‌കിറ്റുകള്‍ എന്നിവ പരിപാടികള്‍ക്ക് നിറപകിട്ടേകി. വിഭവസമൃദ്ധമായ ക്രിസ്തുമസ് ഡിന്നറില്‍ 300 പേര്‍ പങ്കെടുത്തു.

ഡിന്നറിന് ശേഷം നടന്ന ഗ്രേസ് മെലോഡിയസ് ഹെമിസ്ഫിയറിന്റെ 16 കലാകാരന്മാരും കലാകാരികളും പങ്കെടുത്ത മെഗാ സ്റ്റേജ് ഷോ ഇപ്‌സ് വിച്ച് നിവാസികള്‍ക്ക് ഒരു പുതിയ അനുഭവമായി. സഫോക്ക് നെയ്ബര്‍ഹുഡ് പോലീസ് ടീമിലെ ഹെഡ് കോണ്‍സ്റ്റബിള്‍ മി.ഫിലബറെറ്റിന്റെ നേതൃത്വത്തിലുള്ള എട്ടോളം സംഘം ചടങ്ങിലുടനീളം പങ്കെടുത്തത് ശ്രദ്ധേയമായി.

കേരള കമ്മ്യൂണിറ്റി സപ്ലിമെന്ററി സ്‌കൂള്‍ സെക്രട്ടറി മി.ടോമി സെബാസ്റ്റ്യന്‍ സ്വാഗതവും, കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ സെക്രട്ടറി മി.സജി സാമുവല്‍ നന്ദിയും രേഖപ്പെടുത്തി. പരിപാടികള്‍ക്ക് പ്രോഗാം കോര്‍ഡിനേറ്റര്‍മാരായ ലാര്‍സന്‍ ജോണ്‍, സുജ സജി, സുജ ബാബു, സിമി ഗിബ്‌സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. കെസ്സ് പ്രസിഡന്റ് സാം വി.ജോണ്‍, കെ.സി.എ. വൈസ് പ്രസിഡന്റ് മനോജ് ജോസ്, ജോയിന്റ് സെക്രട്ടറി ഗിബ്‌സണ്‍ ഗീ വര്‍ഗീസ് എന്നിവര്‍ പരിപാടികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.