1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 23, 2020

സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും കൊണ്ട് വീണ്ടും പാട്ടു പാടിപ്പിച്ച് ട്രോളൻമാർ. ട്രംപിന്റെ ഇന്ത്യൻ സന്ദർശന വേളയിലെ ദൃശ്യങ്ങൾക്കൊപ്പം മലയാളം പാട്ടുകൾ ചേർത്തൊരുക്കുന്ന ട്രോൾ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.

ഇത്തവണ തമിഴ് ഗാനമാണ് ട്രോളൻമാർ ഇരു നേതാക്കളെയും കൊണ്ടു പാടിപ്പിച്ചത്. ‘ദളപതി’ എന്ന ചിത്രത്തിൽ മമ്മൂട്ടിയും രജനികാന്തും തകർത്താടിയ ‘കാട്ട് കുയില്’ എന്ന പാട്ട് ഡോണൾഡ് ട്രംപും നരേന്ദ്രമോദിയും ചേർന്നു പാടുന്നതായാണ് ട്രോൾ വിഡിയോയിൽ.

ആഫ്രിക്കൻ പര്യടനത്തിടയിൽ ടാൻസാനിയയിൽ എത്തിയ പ്രധാനമന്ത്രി, പരമ്പരാഗതമായ ആഫ്രിക്കൻ ഡ്രംസ് കൊട്ടിയതിന്റെ ദൃശ്യങ്ങളിലൂടെയാണ് വിഡിയോ ആരംഭിക്കുന്നത്. പാട്ടു തുടങ്ങുന്നത് ട്രംപാണ്. ഒപ്പം നരേന്ദ്രമോദിയും ചേരുന്നു. പാട്ടിനൊപ്പം ഇരുനേതാക്കളും ചുണ്ടു ചലിപ്പിക്കുന്നതുപോലും വളരെ കൃത്യമായാണ്.

നരേന്ദ്രമോദിയും ഡോണാൾഡ് ട്രംപും പരസ്പരം ആലിംഗനം ചെയ്യുന്നതോടെയാണ് വിഡിയോ അവസാനിക്കുന്നത്. നാൽപ്പതു സെക്കൻഡു മാത്രം ദൈർഘ്യമുള്ള വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

രസകരമായ അടിക്കുറിപ്പോടെയാണ് സംവിധായകൻ രാം ഗോപൽ വർമ്മ ഈ വിഡിയോ പങ്കുവച്ചത്. ‘ഈ എഡിറ്ററെ അങ്ങ് കെട്ടിയാലോ? (‘ഐ വാണ്ട് ടു മാരി ദിസ് എഡിറ്റർ’) എന്നാണ് സംവിധായകൻ കുറിച്ചത്. ഇതോടെ വിഡിയോയുടെ ‍അണിയറക്കാരനെ അന്വേഷിച്ച് നിരവധി പേർ രംഗത്തു വന്നു.

ഇൻസ്റ്റഗ്രാമിൽ ‘മല്ലു വൈനർ’ എന്നറിയപ്പെടുന്ന മലയാളിയായ വിഘ്‌നേഷ് ജയൻ ആണ് ഈ ട്രോൾ വിഡിയോയ്ക്കു പിന്നിൽ. ഇതിനു മുൻപും വിഘ്നേഷ് ചെയ്ത വിഡിയോകളെല്ലാം സമൂഹമാധ്യമങ്ങളിൽ രസകരമായ ചർച്ചകൾക്കു വഴി വച്ചിരുന്നു. മാക് അക്കാദമിയിൽ വിഷ്വൽ എഫക്ട് കോഴ്സിനു പഠിക്കുകയാണ് വിഘ്‌നേഷ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.