1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 17, 2017

അപ്പച്ചന്‍ കണ്ണഞ്ചിറ (ലണ്ടന്‍): ഈസ്റ്റ്ഹാമില്‍ മലയാളി ക്യാന്‍സര്‍ രോഗം പിടിപെട്ടു അന്തരിച്ചു.കൊല്ലം മയ്യനാട് സ്വദേശി റിച്ചാര്‍ഡ് ജോസഫ് (64) ആണ് അന്തരിച്ചത്.ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനായിരുന്ന പരേതന്‍ കഴിഞ്ഞ ഒരു വര്‍ഷമായി ലണ്ടനില്‍ അര്‍ബുദ രോഗ ചികിത്സയിലായിരുന്നു. ലണ്ടനിലെ വൂള്‍വിച്ചില്‍ ‘ലക്കി ഫുഡ്‌സ് സെന്റ്റര്‍ ‘ എന്ന സ്ഥാപനത്തില്‍ ജോലിചെയ്തു വരികെയാണ് ക്യാന്‍സര്‍ രോഗം സ്ഥിരീകരിക്കപ്പെട്ടത്. ഇന്ത്യന്‍ എയര്‍ ഫോഴ്‌സില്‍ നിന്നും റിട്ടയര്‍ ചെയ്ത ശേഷം രണ്ടു വര്‍ഷത്തോളം ദുബായിയിലും സേവനം ചെയ്ത ശേഷം 2007 ലാണ് ഭാര്യക്കൊപ്പം ഒത്തുചേരുവാനായി റിച്ചാര്‍ഡ് ഇംഗ്ലണ്ടിലേക്ക് വന്നത്.

ലീന റിച്ചാര്‍ഡ് ആണ് പരേതന്റെ ഭാര്യ.ഈസ്റ്റ് ഹാമിലുള്ള ഫോര്‍ സീസണ്‍ കെയര്‍ ഹോമില്‍ ജീവനക്കാരിയായ ലീന 2003 ല്‍ ആണ് ലണ്ടനില്‍ വന്നത്. അബുദാബിയില്‍ ജോലി നോക്കുന്ന ഹണിസണ്‍ ആണ് ഏക മകന്‍. ഹണിസണിന്റെ കുടുംബം കൊല്ലത്തു തന്നെയാണ് താമസിക്കുന്നത്. പരേതന്റെ ഏക മകളായ ഹാരി മോള്‍ കൊല്ലത്തു തന്നെ കുടുംബ സമേതം താമസിക്കുന്നു.ഫ്രാന്‍സീസ് ജോസഫ്,ജെറാള്‍ഡ് ജോസഫ്, ടൈറ്റസ് ജോസഫ്, സീലി മരിയദാസ് എന്നിവര്‍ പരേതന്റെ സഹോദരരാണ്.

കുടുംബ സുഹൃത്തുക്കളും,നാട്ടുകാരും,സഹപ്രവര്‍ത്തകരും ഒക്കെയായി നിരവധി ആള്‍ക്കാര്‍ ഭവനത്തിലെത്തി ദുംഖത്തില്‍ പങ്കു ചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നുണ്ട്. അടുത്ത ബന്ധുക്കള്‍ പലരും ഇംഗ്ലണ്ടില്‍ ഈയാഴ്ച തന്നെ വന്നു ചേരുമെന്ന് ലീന റിച്ചാര്‍ഡ് അറിയിച്ചു.

പരേതന്റെ അന്ത്യാഭിലാഷം മാനിച്ച് റിച്ചാര്‍ഡ് ജോസഫിന്റെ മൃതദേഹം ഈസ്റ്റ് ഹാമില്‍ തന്നെ സംസ്‌ക്കരിക്കുവാന്‍ തീരുമാനിച്ചു എന്ന് കുടുംബത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ അറിയിച്ചു. മാര്‍ച്ച് 21 നു ശനിയാഴ്ച രാവിലെ 10:00 മണിക്ക് അന്ത്യോപചാര ശുശ്രുഷകളും തുടര്‍ന്ന് സംസ്‌കാരവും നടത്തപ്പെടും.

സെന്റ് മൈക്കിള്‍ ചര്‍ച്ച്, 21,ടില്‍ബറി റോഡ്, ഈസ്റ്റ് ഹാം,
ലണ്ടന്‍ ഈ6 6ഈഡി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.