1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 2, 2011

ബ്രിസ്‌റ്റോള്‍: ക്രിസ്മസ് അവധി കഴിഞ്ഞ് ഉത്തര അയര്‍ലന്‍ഡിലെ പല സ്‌കൂളുകളും യഥാസമയം തുറക്കാനിടയില്ല. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ജലവിതരണ ശൃഖല തകരാറിലായതാണ് സ്‌കൂളുകളെ ബാധിച്ചിരിക്കുന്നത്.

ഡസന്‍ കണക്കിന് സ്‌കൂളുകള്‍ തുറക്കാനാവാത്ത സ്ഥിതിയാണ്. എന്‍ ഐ വാട്ടറില്‍നിന്ന് വ്യക്തമായ വിവരം കിട്ടിയ ശേഷം വിവിധ സ്‌കൂള്‍ ബോര്‍ഡുകളുമായി ചര്‍ച്ച നടത്തിയ ഏതൊക്കെ സ്‌കൂളുകളാവും അടച്ചിടുകയെന്ന് അറിയിക്കുമെന്ന് എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് വക്താവ് പറഞ്ഞു.

അതിശൈത്യത്തില്‍ മഞ്ഞുറഞ്ഞ് പൈപ്പുകള്‍ പൊട്ടിയതാണ് ജലവിതരണം തടസ്‌സപ്പെടാന്‍ കാരണം. രണ്ടാഴ്ചയായി ഒരു തുള്ളി വെള്ളം പോലും കിട്ടാത്ത പ്രദേശങ്ങളുണ്ട്. ജലക്ഷാമം ജനജീവിതം നരകതുല്യമാക്കിയിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.