1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 4, 2011



ലോക ഫുട്‌ബോളര്‍ ലയണല്‍ മെസ്സിയുടെ ശൈലിയില്‍ സഹതാരങ്ങളെ വെട്ടിച്ച് മുന്നേറുന്ന ഒരു കൊച്ചുതാരം ഇന്റര്‍നെറ്റില്‍ ശ്രദ്ധാകേന്ദ്രമാകുന്നു. അതീവവൈഭവത്തോടെയും പന്തടക്കത്തോടെയും പന്തുമായി മുന്നേറുന്ന ഒരു ഒമ്പതുകാരന്റെ വീഡിയോ ആണ് വെബ് ലോകത്ത് ചൂടേറിയ ചര്‍ച്ചയ്ക്ക് കാരണമായിരിക്കുന്നത്.

എന്നാല്‍ ആരാണ് ഈ കുട്ടിയെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു ധാരണയുമില്ല. എവിടെ ജീവിക്കുന്നവനാണ്, ആരാണ് മാതാപിതാക്കള്‍ ഇക്കാര്യമെല്ലാം അവ്യക്തം. എന്തായാലും മെസ്സിയെപ്പോലും വെല്ലുന്ന പന്തടക്കത്തോടെയാണ് കുട്ടിതാരം കളിക്കുന്നത്.

എന്തായാലും ഈ ഒമ്പതുകാരന്‍ സാക്ഷാല്‍ മെസ്സിയുടെ മുന്‍ പരിശീലകനായ ഫ്രാന്‍സിസികോ സേവിയര്‍ ഗാര്‍സിയ പിമിനേറ്റയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പിമിനേറ്റ തന്നെയാണ് ഈ വീഡിയോ നെറ്റില്‍ പോസ്റ്റ് ചെയ്തതും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.