1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 18, 2011

ലണ്ടന്‍: 1870 കള്‍ക്കുശേഷം ജീവിതനിലവാരത്തിലുണ്ടായ ഞെരുക്കം കാരണം കുടുംബങ്ങള്‍ക്ക് വര്‍ഷം 900പൗണ്ടിനടുത്ത് നഷ്ടമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. വര്‍ധിച്ചുവരുന്ന ഊര്‍ജ, ഭക്ഷ്യ, പെട്രോള്‍ വില കുടുംബവാര്‍ഷിക വരുമാനത്തിന്റെ ഭൂരിഭാഗവും കൈയ്യടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പണപ്പെരുപ്പം 5%ത്തിലെത്താന്‍ സാധ്യതയുണ്ടെന്ന സാമ്പത്തിക ശാസ്ത്രജ്ഞനും, സര്‍ക്കാരിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്ന റോജര്‍ ബൂട്ടില്‍ പറയുന്നു. ഇത് ശരാശരി കുടുംബത്തിന്റെ ഡിസ്‌പോസിബിള്‍ ഇന്‍കം ഈ വര്‍ഷം 858പൗണ്ട് കുറയാന്‍ കാരണമാകും.

ഊര്‍ജ, ഭക്ഷ്യ, ഇന്ധന വിലയിലുണ്ടായ വര്‍ധനവ് കുടുംബ ബജറ്റില്‍ വന്‍മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് ബൂട്ടില്‍ പറയുന്നു. ഊര്‍ജവിലയില്‍ വര്‍ധനവുണ്ടാവുമെന്നത് പണപ്പെരുപ്പം പ്രതീക്ഷിച്ചതിനേക്കാള്‍ ഉയരുമെന്ന സൂചനകളാണ് നല്‍കുന്നത്. 2012ന്റെ അവസാനം വരെ ഡിസ്‌പോസിബിള്‍ ഇന്‍കത്തിന്റെ കാര്യത്തില്‍ ഒരു പിന്നോട്ട്‌പോക്ക് കാണുമെന്ന് താന്‍ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പണപ്പെരുപ്പത്തിന്റെ ഔദ്യോഗിക സി.പി.ഐ കണക്ക് ഈ വര്‍ഷം 5.5%ത്തിലെത്തുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. മെയില്‍ ഇത് 4.5% ആയിരുന്നു. ഗ്യാസ് വില 19%വും വൈദ്യുത ബില്‍ 10% വര്‍ധിപ്പിക്കാനുള്ള സ്‌കോട്ടിഷ് പവറിന്റെ തീരുമാനമാണ് ഏറ്റവും വലിയ തിരിച്ചടിയാവുക. ഇത് മറ്റുള്ള ഊര്‍ജ വിതരണക്കാരും അനുകരിക്കുമെന്നതാണ് ഏറ്റവും വലിയ പ്രശ്‌നമെന്നും ബൂട്ടില്‍ ചൂണ്ടിക്കാട്ടി.

1870 കളിലാണ് ഇതുപോലൊരു സാഹചര്യം ഉണ്ടായത്. 1920കളിലേക്കാള്‍ മോശമാണ് ഈ ഞെരുക്കമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവര്‍ണര്‍ മെര്‍വിന്‍ കിംങ് നേരത്തെ വ്യക്തമാക്കിയിരുന്നു. വര്‍ഷത്തില്‍ വെറും 13% ശമ്പളം വര്‍ധിക്കുമ്പോള്‍ ഭക്ഷ്യവില 40%വും, ഗ്യാസ്, ഊര്‍ജ ബില്ലുകള്‍ 76%വുമാണ് വര്‍ധിക്കുന്നത്.

അഞ്ച് വര്‍ഷം മുമ്പ് ഒരു മുഴുവന്‍ റൊട്ടിയ്ക്കുണ്ടായിരുന്ന വിലയുടെ 50% അധികമാണ് ഇപ്പോഴത്തെ വിലയെന്നാണ് ഒ.എന്‍.എസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.



നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.