1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 11, 2018

അലക്‌സ് വര്‍ഗ്ഗീസ് (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (MMCA) നഴ്‌സസ് ദിനാഘോഷം വിഥിന്‍ഷോ വുഡ്ഹൗസ് പാര്‍ക്ക്, പോര്‍ട്ട് വേയിലുള്ള ലൈഫ് സ്‌റ്റൈല്‍ സെന്ററില്‍ വച്ച് നടക്കും. 12/5/18 ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ ആറ് മണി വരെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

നഴ്‌സസ് ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന സെമിനാറില്‍ ശ്രീ. തമ്പി ജോസ്, ശ്രീ.ഫിലിപ്പ് കൊച്ചെട്ടി, ഡോ.ഡില്ലാ ജോബി തുടങ്ങിയവര്‍ ക്ലാസ്സുകള്‍ നയിക്കും. നഴ്‌സിംഗ്, വിദ്യാഭ്യാസ മേഖലയിലെ വിദഗ്ദര്‍ നയിക്കുന്ന ക്ലാസ്സുകളില്‍ പങ്കെടുത്ത് അറിവുകള്‍ വര്‍ദ്ധിപ്പിക്കുവാനും, സംശയങ്ങള്‍ ദുരീകരിക്കുവാനുമുള്ള വലിയ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ടീം എം.എം.സി.എ ജനറല്‍ സെക്രട്ടറി ജനീഷ് കുരുവിള ഓര്‍മിപ്പിക്കുന്നു. കൂടാതെ എല്ലാവരെയും നഴ്‌സസ് ദിനാഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

അലക്‌സ് വര്‍ഗ്ഗീസ് O7985641921
ജനീഷ് കുരുവിള O7727683941
സാബു ചാക്കോ O78533O2858

പരിപാടി നടക്കുന്ന ഹാളിന്റെ വിലാസം:
LIFE STYLE CENTRE,
206 PORT WAY,
WYTHENSHAWE,
MANCHESTER,
M221QW.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.