1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 20, 2018

Alex Varghese (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ വാര്‍ഷിക കായിക ദിനം അംഗങ്ങളുടെ പങ്കാളിത്തം കൊണ്ടും, സഹകരണം കൊണ്ടും വന്‍ വിജയമായി. രാവിലെ 10.30ന് വിഥിന്‍ഷോ ഹോളി ഹെഡ്ജ് പാര്‍ക്കില്‍ നടന്ന സ്‌പോര്‍ട്‌സ് ഡേയിലേക്ക് അസോസിയേഷന്‍ സെക്രട്ടറി ജനീഷ് കുരുവിള എല്ലാവരേയും സ്വാഗതം ചെയ്തു. തുടര്‍ന്ന് പ്രസിഡന്റ് അലക്‌സ് വര്‍ഗ്ഗീസ് കായിക മേള ഉദ്ഘാഘാടനം ചെയ്തു. മുന്‍ പ്രസിഡന്റുമാരായ കെ.കെ.ഉതുപ്പ്, ജോബി മാത്യു തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. എത്തിച്ചേര്‍ന്ന കായിക താരങ്ങള്‍ക്കും മറ്റ് അസോസിയേഷന്‍ കുടുംബാംഗങ്ങള്‍ക്കുമായി ജോബി തോമസ് വാമപ്പ് എക്‌സെര്‍സൈസ്

കൊടുത്തു. ഇത് പങ്കെടുത്ത എല്ലാവര്‍ക്കും ഒരു പുതിയ അനുഭവമായിരുന്നു. വളരെ പോസറ്റീവ് ആയിട്ട്, സ്‌കൂള്‍ കാലഘട്ടത്തില്‍ കായികാധ്യാപകര്‍ അസംബ്ലിയില്‍ പറഞ്ഞ് തന്നിരുന്ന എക്‌സെര്‍സൈസുകളെയാണ് എല്ലാവരുടെയും ഓര്‍മ്മയിലെത്തിയത്.

തുടര്‍ന്ന് നടന്ന ആവേശം വാരി വിതറി വിവിധ കായിക മത്സരങ്ങള്‍ നടന്നു. നഴ്‌സറി കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ വിവിധ ഗ്രൂപ്പുകളിലായി ഓട്ടവും, ചാക്കിലോട്ടവും തവളകളിയും ഫുട്‌ബോളും ക്രിക്കറ്റുമെല്ലാമായി അന്നേ ദിവസം എല്ലാവരും വളരെയധികം സന്തോഷത്തോടെയാണ് ചിലവഴിച്ചത്. രാവിലത്തെ മത്സരങ്ങള്‍ സമാപിച്ചശേഷം എല്ലാവരും ഉച്ച ഭക്ഷണത്തിനായി പിരിഞ്ഞു. ഉച്ചഭക്ഷണ ശേഷം വുഡ് ഹൗസ് പാര്‍ക്ക് ലൈഫ് സ്‌റ്റൈല്‍ സെന്ററില്‍ നടന്ന ഇന്‍ഡോര്‍ മത്സരങ്ങളില്‍ ചെസ്, ക്യാരംസ്, റമ്മി തുടങ്ങിയ മത്സരങ്ങളുണ്ടായിരുന്നു.

വൈകുന്നേരം യുക്മ വള്ളംകളിയുടെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ചിരിക്കുന്ന റോഡ്‌ഷോയ്ക്ക് സ്വീകരണം നല്‍കി. യുക്മ ട്രഷറര്‍ അലക്‌സ് വര്‍ഗ്ഗീസ് വള്ളംകളിയെപ്പറ്റി ആമുഖപ്രസംഗം നടത്തി. റോഡ് ഷോയുടെ ക്യാപ്റ്റന്‍ ശ്രീ.ടിറ്റോ തോമസ് സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി. എം. എം.സി.എ ബോട്ട് ക്ലബ്ബിന്റെ ‘എടത്വാ ” വള്ളത്തിലെ തുഴച്ചില്‍ക്കാര്‍ സ്വീകരണത്തില്‍ പങ്കെടുത്തു

എം.എം.സി.എ സ്‌പോര്‍ട്‌സ് ഡേയിലെ മത്സര വിജയികള്‍ക്ക് സെപ്റ്റംബര്‍ 15ന് നടക്കുന്ന അസോസിയേഷന്റെ ഓണാഘോഷ പരിപാടികളില്‍ വച്ച് സമ്മാനം വിതരണം ചെയ്യുന്നതാണ്. സ്‌പോര്‍ട്‌സ് ഡേയ്ക്ക് ട്രഷറര്‍ സാബു ചാക്കോ, വൈസ് പ്രസിഡന്റ് ഹരികുമാര്‍. പി.കെ, ജോയിന്റ് സെക്രട്ടറി സജി സെബാസ്റ്റ്യന്‍, കമ്മിറ്റിയംഗങ്ങളായ ആഷന്‍ പോള്‍, മോനച്ചന്‍ ആന്റണി, ജോബി തോമസ്, റോയ് ജോര്‍ജ്, കുര്യാക്കോസ് ജോസഫ്, ബിജു പി.മാണി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

എം.എം.സി എ യുടെ സപോര്‍ട്‌സ് ഡേ വിജയമാക്കുവാന്‍ സഹകരിച്ച എല്ലാവര്‍ക്കും ടീം എം.എം.സി.എയുടെ നന്ദി സെക്രട്ടറി ജനീഷ് കുരുവിള രേഖപ്പെടുത്തി.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.