1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 23, 2010

എന്‍ഫീല്‍ഡ്‌: എന്‍ഫീല്‍ഡ്‌ മലയാളി അസോസിയേഷന്റെ (എന്‍മ) ക്രിസ്‌മസ്‌ – പുതുവല്‍സരാഘോഷം ജനുവരി 15ന്‌ വൈകിട്ട്‌ നാലിന്‌ എന്‍ഫീല്‍ഡ്‌ സെന്റ്‌ പോള്‍സ്‌ സെന്ററില്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ പാറ്റിയാല്‍ ഉദ്‌ഘാടനം ചെയ്യും. സംഘടനയിലെ യുവജനങ്ങള്‍ അവതരിപ്പിക്കുന്ന ഒപ്പന, മാര്‍ഗം കളി, വിവിധയിനം നൃത്തങ്ങള്‍, കോമഡി സ്‌കിറ്റ്‌, ക്രിസ്‌മസ്‌ കാരള്‍ തുടങ്ങിയ കലാപരിപാടികളും രാഗ ഓര്‍ക്കസ്‌ട്രയുടെ ഗാനമേളയും ഇതോടനുബന്ധിച്ച്‌ അരങ്ങേറും. ആഘോഷത്തിന്‌ അലക്‌സ്‌, ജോസഫ്‌ പനയ്‌ക്കല്‍, ബാബു ജേക്കബ്‌, റെജി ചാണ്ടി, ജിനു, റോസമ്മ അലക്‌സ്‌, ഷെറിന്‍, അനിഷ, മോളി, ബ്ലെസന്‍ തുടങ്ങിയവരാണ്‌ നേതൃത്വം നല്‍കുന്നത്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.