1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 9, 2011

ലണ്ടന്‍: സര്‍ക്കാരിന്റെ എന്‍.എച്ച്.എസ് പരിഷ്‌കാരങ്ങള്‍ അഭിവൃദ്ധിപ്പെടുത്തിയില്ലെങ്കില്‍ തീരുമാനത്തെ വീറ്റോ ചെയ്യുമെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രി നിക്ക് ക്ലെഗിന്റെ ഭീഷണി. കൂട്ടികക്ഷിമന്ത്രിസഭയിലെ ആദ്യവര്‍ഷത്തെ ലിബറല്‍ ഡെമോക്രാറ്റിന്റെ പ്രകടനത്തിന് വോട്ടിലൂടെ ജനങ്ങള്‍ തന്ന തിരിച്ചടി കണക്കിലെടുത്ത് പാര്‍ട്ടിയുടെ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് നിക്ക് ക്ലെഗ്.

പാര്‍ട്ടി ഒരുപാട് മാറേണ്ടതുണ്ടെന്ന് ലിബറല്‍ ഡെമോക്രാറ്റ് അനുഭാവികള്‍ ആഗ്രഹിക്കുന്നുവെന്നതാണ് വ്യാഴാഴ്ചത്തെ തിരഞ്ഞെടുപ്പ് നല്‍കുന്ന സന്ദേശമെന്ന് ലേബര്‍ ലീഡര്‍ എഡ് മിലിബാന്‍ഡ് പറഞ്ഞു. മന്ത്രമാര്‍ കൂട്ടുകക്ഷിമന്ത്രിസഭയില്‍ നിന്നും പുറത്തേക്ക് പോയി കണ്‍സര്‍വേറ്റീവ് നയങ്ങള്‍ക്കായി പൊരാടണമെന്നാണ് പരാജയം നല്‍കുന്ന സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പില്‍ വന്‍ പരാജയം രുചിച്ചെങ്കിലും കൂട്ടുകക്ഷിമന്ത്രിസഭയില്‍ നിന്നും പുറത്തുപോകില്ലെന്ന് ക്ലെഗ് അറിയിച്ചിട്ടുണ്ട്. വോട്ടെടുപ്പില്‍ 700 ഇംഗ്ലീഷ് കൗണ്‍സിലുകള്‍ ലിബറല്‍ ഡെമോക്രാറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു. ഇതിനു പുറമേ സ്‌കോട്ടിഷ് പാര്‍ലമെന്റില്‍ പാര്‍ട്ടിക്ക് വന്‍ക്ഷീണവും നേരിടേണ്ടിവന്നിരുന്നു.

ഈ സാഹചര്യത്തില്‍ നായും പൂച്ചയും പോലെ മന്ത്രിമാര്‍ പരസ്പരം രാഷ്ട്രീയം പറഞ്ഞ് യുദ്ധം ചെയ്യുകയല്ലവേണ്ടതെന്ന് ക്ലെഗ് പറഞ്ഞു. കൂട്ടുകക്ഷിസര്‍ക്കാരുമായുള്ള ഉടമ്പടികളിലെ പിഴവ് തിരുത്തിയെഴുതുകയാണ് ഇപ്പോള്‍ വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനങ്ങളുടെ ഇടപെടലില്‍ നിന്നും എനിക്ക് മനസിലായത് കൂട്ടുകക്ഷി സഭയില്‍ ലിബറല്‍ ഡെമോക്രാറ്റുകള്‍ കുറച്ചുകൂടി നന്നായി ഇടപെടണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നതെന്നാണ്. സര്‍ക്കാരിനുള്ളില്‍ നേരത്തെ തന്നെ ഞങ്ങള്‍ ഉച്ചത്തില്‍ അഭിപ്രായം പറയലുണ്ട്. എന്നാല്‍ സര്‍ക്കാരിന് പുറത്തുള്ള ജനങ്ങള്‍ അത് കേള്‍ക്കേണ്ടതുണ്ട്. ബി.ബി.സി 1 ആന്‍ഡ്ര്യൂ മാര്‍ ഷോയില്‍ ക്ലെഗ് അഭിപ്രായപ്പെട്ടു.

ജി.പിമാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കിക്കൊണ്ടുള്ള ഹെല്‍ത്ത് സെക്രട്ടറിയുടെ പുതിയ എന്‍.എച്ച്.എസ് പരിഷ്‌കാരത്തോടാവും ക്ലെഗ് ആദ്യം യുദ്ധം ചെയ്യുക എന്നാണ് മനസിലാക്കാനാവുന്നത്. ഈ തീരുമാനത്തില്‍ ഗുണകരമായ മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ ലാന്‍സ് ലിയുടെ പദ്ധതിയ്‌ക്കെതിരെ വോട്ടുചെയ്യാന്‍ ലിബറല്‍ ഡെമോക്രാറ്റുകളോട് ആവശ്യപ്പെടുമെന്ന് ക്ലെഗ് വ്യക്തമാക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.