1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 6, 2015

സ്വന്തം ലേഖകന്‍: എല്‍ 1 വിസ ഫീസ് വേണ്ടെന്നും വക്കാന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് തീരുമാനം, ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് ഗുണമാകും. നേരത്തെ
എച്ച് 1 ബി വിസ ഫീസ് നിര്‍ത്തലാക്കിയതിനു പിന്നാലെയാണ് എല്‍ 1 വിസ ഫീസും നിര്‍ത്തലാക്കാന്‍ യുഎസ് കോണ്‍ഗ്രസ് തീരുമാനിച്ചത്.

ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് സന്തോഷ വാര്‍ത്തയാണ് എല്‍ 1 വിസ ഫീസും നിര്‍ത്തലാക്കാനുള്ള തീരുമാനം. ഔട്ട്‌സോഴ്‌സിങ് ഫീ എന്നാണ് എല്‍ 1 വിസ ഫീസ് അറിയപ്പെട്ടിരുന്നതു തന്നെ. 2250 ഡോളറായിരുന്നു ഇത്.

വിദേശികളെ യുഎസില്‍ നിശ്ചിത കാലത്തേക്ക് ഐടി പോലെയുള്ള പ്രത്യേക തൊഴില്‍മേഖലകളില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്ന എച്ച്–1ബി വീസയ്ക്കായി 2000 ഡോളര്‍ (ഏകദേശം 1,32,000 രൂപ) ഫീസാണു ചുമത്തിയിരുന്നത്.

അന്‍പതു ശതമാനത്തിലേറെ ജീവനക്കാര്‍ വിദേശത്തുള്ളതായ കമ്പനികള്‍ക്കുള്ള ഈ നിബന്ധനകള്‍ ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കു വന്‍ ഭാരമായിരുന്നു. 2010 ല്‍ ആണു യുഎസ് കോണ്‍ഗ്രസ് ഈ വീസ ഫീസിനങ്ങള്‍ നിര്‍ബന്ധമാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.