1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 3, 2018

തോമസ് കെ ആന്റണി: എവെയ്ക്ക് ലണ്ടന്‍ കണ്‍വെന്‍ഷന്‍ ജനുവരി 20 ശനിയാഴ്ച പാമേഴ്‌സ് ഗ്രീനില്‍. സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം നയിക്കുന്ന ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ജനുവരി 20 ശനിയാഴ്ച ഉച്ചക്ക് 2 മണി മുതല്‍ 6 മണി വരെ പാമേഴ്‌സ് ഗ്രീന്‍ സെന്റ് ആന്‍സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്ക് വിവിധ ക്ലാസ് മുറികളിലുമായി ക്രമീകരിച്ചിരിക്കുന്നു.

റവ. ഫാ. ബ്രിട്ടോ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന ശുശ്രൂഷയില്‍ അന്താരാഷ്ട്ര പ്രശസ്ത ദൈവ വചന ശുശ്രൂഷകനായ റോസ് പവ്വല്‍ ദൈവവചന പ്രഘോഷണം നിര്‍വഹിക്കും. കുമ്പസാരത്തിനും സ്പിരിച്വല്‍ ഷെയറിങ്ങിനും അവസരമുണ്ടായിരിക്കും. ദിവ്യകാരുണ്യ ആരാധനയും രോഗ സൗഖ്യ ശുശ്രൂഷയോടെ കണ്‍വന്‍ഷന്‍ സമാപിക്കും.

അടുത്ത തലമുറയിലേക്ക് ദൈവവിശ്വാസം പകര്‍ന്നു കൊടുക്കുവാന്‍ സെഹിയോന്‍ യുകെയുടെ കിഡ്‌സ് ഫോര്‍ കിങ്ഡം, ടീന്‍സ് ഫോര്‍ കിങ്ഡം ടീമംഗങ്ങള്‍ കുട്ടികളുടെ അഭിരുചിക്ക് ചേര്‍ന്ന വിധം പ്രായാടിസ്ഥാനത്തില്‍ പ്രത്യേക ശുശ്രൂഷകള്‍ നയിക്കും.

തുടര്‍ന്നുള്ള മാസങ്ങളില്‍ എല്ലാ മൂന്നാം ശനിയാഴ്ചകളിലും കണ്‍വെന്‍ഷനുണ്ടായിരിക്കും. സൗജന്യ പാര്‍ക്കിങ് സൗകര്യമുണ്ടായിരിക്കും.

St. Anne’s Catholic High School ,6 , Oakthorpe Road , Pamers Green ,London ,N135TY

കൂടുതല്‍ വിവരങ്ങള്‍ക്ക്:

മാത്യു: 07915602258

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.