1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 25, 2011

ലോസ്ആഞ്ചലസ്: സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന് വീണ്ടും ഓസ്‌കാര്‍ നോമിനേഷന്‍. സംഗീതം, പശ്ചാത്തലസംഗീതം എന്നീ വിഭാഗങ്ങള്‍ക്കാണ് നോമിനേഷന്‍ ലഭിച്ചത്. ഓസ്‌കാര്‍ പുരസ്‌കാരം നേടിയ സ്ലംഡോഗ് മില്യണയര്‍ സംവിധാനം ചെയ്ത ഡാനി ബോയലിന്റെ ‘127 അവേഴ്‌സ്’ എന്ന ചിത്രത്തിലെ സംഗീതസംവിധാനത്തിനാണ് നോമിനേഷന്‍ ലഭിച്ചത്.

സ്ലംഡോഗ് മില്യണയറിലൂടെ ലഭിച്ച ഓസ്‌കാര്‍ പുരസ്‌കാരം 127 അവേഴ്‌സിലൂടെ വീണ്ടും റഹ്മാനെ തേടി വരുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഫെബ്രുവരി 27 ന് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും.

മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ 127 അവേഴ്‌സ്, ബ്ലാക്ക് സ്വാന്‍, ദ ഫെറ്റര്‍, ഇന്‍സെപ്ഷന്‍, ദ കിഡ്‌സ് ആര്‍ ഓള്‍റൈറ്റ്, ദ കിങ്‌സ് സ്​പീച്ച്, ദ സോഷ്യല്‍ നെറ്റ് വര്‍ക്ക്, ടോയ് സ്‌റ്റോറി-3, ട്രൂ ഗ്രിറ്റ്, വിന്റേഴ്‌സ് ബോന്‍ എന്നീ സിനിമകളാണ് മത്സരിക്കുന്നത്. വിദേശഭാഷ വിഭാഗത്തില്‍ മെക്‌സിക്കോ, ഗ്രീസ്, ഡെന്‍മാര്‍ക്ക്, കാനഡ, അള്‍ജീരിയ എന്നിവിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് മാറ്റുരക്കുന്നത്. ഇത് നാലാം തവണയാണ് റഹ്മാന് ഓസ്‌കാര്‍ നോമിനേഷന്‍ ലഭിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.