1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 18, 2015

ഐപിഎല്‍ എട്ടാം സീസണ്‍ ലേലത്തില്‍ ലോട്ടറി അടിച്ചത് സര്‍ഫറാസ് നൗഷാദ് ഖാന്‍ എന്ന 17 വയസുകാരനാണ്. 50 ലക്ഷം രൂപക്കാണ് സര്‍ഫറാസിനെ വിജയ് മല്യയുടെ റോയല്‍ ചലഞ്ചേര്‍സ് വാങ്ങിയത്.

ഐപിഎല്‍ എട്ടാം സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് സര്‍ഫറാസ്. വലം കൈ ബാറ്റ്‌സ്മാനും ഓഫ്‌ബ്രേക്ക് ബൗളറുമായ സര്‍ഫറാസ് ഇന്ത്യ അണ്ടര്‍ 19, മുബൈ അണ്ടര്‍ 19 എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പിലെ പ്രകടനമാണ് സര്‍ഫറാസിനെ പ്രശസ്തനാക്കിയത്. ആറ് മത്സരങ്ങള്‍ കളിച്ച സര്‍ഫറാസ് 70.33 ശരാശരിയില്‍ 211 റണ്‍സ് അടിച്ചു കൂട്ടിയിരുന്നു.

പിതാവ് നൗഷാദ് ഖാനാണ് സര്‍ഫറാസിന്റെ പരിശീലകന്‍. 2009 ല്‍ ഹാരിസ് ഇന്റര്‍ സ്‌കൂള്‍ ടൂര്‍ണമെന്റില്‍ അരങ്ങേറ്റ മത്സരത്തില്‍ സര്‍ഫറാസ് 439 റണ്‍സ് നേടി ശ്രദ്ധേയനായിരുന്നു. ഐപിഎല്‍ അരങ്ങേറ്റം ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറക്കുമെന്ന പ്രതീക്ഷയിലാണ് മാധ്യമങ്ങള്‍ ഇതിനകം തന്നെ അത്ഭുത ബാലന്‍ എന്ന് വിശേഷിപ്പിക്കുന്ന സര്‍ഫറാസ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.