1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 10, 2011

ലണ്ടന്‍: ഐസ്‌ലാന്‍ഡിലെ അഗ്നിപര്‍വ്വതം പുകവമിക്കാന്‍ തുടങ്ങിയതോടെ സമീപപ്രദേശത്ത് താമസിക്കുന്നവരോട് ജാഗ്രത പുലര്‍ത്തണമെന്ന് ശാസ്ത്രഞ്ജര്‍ നിര്‍ദേശിച്ചു.

ഐസ്‌ലാന്‍ഡിലെ രണ്ടാമത്തെ വലിയ അഗ്നിപര്‍വ്വതമായ ബര്‍ഡാര്‍ബുംഗയുടെ സമീപത്തുള്ള പ്രദേശങ്ങള്‍ അപകടസാധ്യതയുള്ളതാണെന്ന് ഐസ്‌ലാന്‍ഡ് യൂണിവേഴ്സ്റ്റിയിലെ ഭൗമശാസ്ത്രഞ്ജനായ പാള്‍ എനിയാര്‍സണ്‍ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം തെക്കന്‍ ഐസ്‌ലാന്‍ഡിലെ എജാലോകുള്‍ അഗ്നിപര്‍വ്വതസ്‌ഫോടനം പ്രദേശത്ത് കനത്ത നാശം സൃഷ്ടിച്ചിരുന്നു. നിരവധി ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയും വിമാനസര്‍വ്വീസുകള്‍ വഴിതിരിച്ചുവിടുകയും ചെയ്യേണ്ടിവന്നിരുന്നു. യുകെയിലെ വ്യോമഗതാഗതം നിരോധിച്ചതിനാല്‍  വിമാന സര്‍വീസുകള്‍ രണ്ടാഴ്ചയോളം തടസപ്പെട്ടിരുന്നു.ഇതേ തുടര്‍ന്ന് നിരവധി മലയാളികള്‍ വിവിധ വിമാനത്താവളങ്ങളില്‍ ദിവസങ്ങളോളം കുടുങ്ങിപ്പോയിരുന്നു.

സ്‌ഫോടനത്തിന്റെ സൂചനയായുണ്ടാകുന്ന പ്രകമ്പനങ്ങള്‍ ചെറുതാണെങ്കിലും സ്‌ഫോടനംമൂലമുണ്ടാകുന്ന അനന്തരഫലങ്ങള്‍ പ്രവചനാതീതമാണെന്നും പാള്‍ എനിയാര്‍സണ്‍ വ്യക്തമാക്കി.അതിനിടെ ഭൗമചലനങ്ങളുടെ പ്രകമ്പനങ്ങള്‍ അളക്കുന്നതിനാവശ്യമായ സാങ്കേതികസംവിധാനങ്ങളുടെ അഭാവം വലിയ പ്രശ്‌നമാണെന്നും ശാസ്ത്രഞ്ജര്‍ പരാതിപ്പെടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.