1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 4, 2011


അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമയെയും ടിബറ്റിന്റെ ആത്മീയ നേതാവ് ദലൈലാമയെയും പിന്നിലാക്കി  കനേഡിയന്‍ പോപ്പ് ഗായകനായ 16-കാരന്‍ ജസ്റ്റിന്‍ ബെയ്ബര്‍ഇന്‍റര്‍നെറ്റില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തികളില്‍ ഒന്നാമതെത്തി.

ഇന്‍റര്‍നെറ്റ് സൗഹൃദ സദസ്സുകള്‍ വിശകലനം ചെയ്യുന്ന ക്ലൗട്ട് എന്ന കമ്പനിയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ വ്യക്തിയായി 16-കാരനായ ജസ്റ്റിനെ തിരഞ്ഞെടുത്തത്. ജസ്റ്റിന്‍ 100 പോയന്‍റ് നേടിയപ്പോള്‍ ഒബാമ 88-ഉം ദലൈലാമ 90-ഉം പോപ്പ് ഗായികയായ ലേഡി ഗാഗ 89-ഉം പോയന്‍റാണ് നേടിയത്.

സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൂടെയും മൈക്രോ ബ്ലോഗിങ് സൈറ്റുകളിലൂടെയും ലഭിക്കുന്ന പ്രചാരവും ഗൂഗിളിലെ പരാമര്‍ശങ്ങളും മറ്റും അടിസ്ഥാനമാക്കിയാണ് ക്ലൗട്ട് ഈ വിലയിരുത്തല്‍ നടത്തിയത്. വീഡിയോ ഷെയറിങ് വെബ്‌സൈറ്റായ യൂട്യൂബിലും പോപ്പ് സംഗീതരംഗത്തും ഒരുപോലെ ജനപ്രിയനായ ബെയ്ബറിന്റെ ‘മൈ വേള്‍ഡ്’ വീഡിയോ ആല്‍ബങ്ങള്‍ പല രാജ്യങ്ങളിലും വന്‍ ഹിറ്റുകളായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.