1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 22, 2010


ലണ്ടന്‍: യുകെയുടെ ശോച്യാവസ്ഥ വെളിവാക്കുന്ന മറ്റൊരു റിപ്പോര്‍ട്ടുകൂടി പുറത്തുവന്നു. ഒരു വര്‍ഷത്തിനിടെ യുകെയില്‍ രണ്ടരലക്ഷം ആളുകള്‍ക്കാണ് തൊഴില്‍ നഷ്‌ടമായെന്നാണ് ഒരു പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. 2007ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ ജോബ് സീക്കേഴ്‌സ് അലവന്‍സിന് അപേക്ഷിച്ചവരുടെ എണ്ണം ഇരട്ടിയായി വര്‍ധിക്കുകയും ചെയ്‌തു. ഈ റിപ്പോര്‍ട്ടോടെ യുകെയുടെ ദയനീയാവസ്ഥ പുറംലോകം കൂടുതല്‍ വ്യക്തമായി മനസ്സിലാക്കി.

2007ല്‍ സാമ്പത്തികമാന്ദ്യം ആരംഭിക്കുമ്പോള്‍ ബ്രിട്ടനില്‍ ജോബ് സീക്കേഴ്‌സ് അലവന്‍സിന് അപേക്ഷിച്ചവരുടെ എണ്ണം 117,000 ആയിരുന്നു. ഇപ്പോള്‍ അത് 243,000ല്‍ എത്തിനില്‍ക്കുകയാണ്. തൊഴിലില്ലാത്തവരും എന്നാല്‍ ബെനിഫിറ്റിന് യോഗ്യതയില്ലാത്തവരുടെ എണ്ണവും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഒരുവര്‍ഷത്തിനിടെ 34 ശതമാനമാണ് ഈ വര്‍ധന. നിലവില്‍ തൊഴിലില്ലാത്ത 839,000 പേര്‍ക്ക് ബെനിഫിറ്റ് ലഭിക്കുന്നില്ല.

വടക്കന്‍ അയര്‍ലന്‍ഡിലാണ് തൊഴിലില്ലാത്തവരുടെ എണ്ണം കൂടുന്നതില്‍ മുന്നില്‍. ലണ്ടനിലെ ചിലപ്രദേശങ്ങളിലും വ്യാപകമായി തൊഴില്‍ നഷ്‌ടം സംഭവിക്കുന്നുണ്ട്.

സര്‍ക്കാര്‍ ചെലവ് ചുരുക്കല്‍ നടപടിയുമായി മുന്നോട്ടുപോവുന്നതോടെ കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ നഷ്‌ടമാവുമെന്ന് ഉറപ്പാണ്. അതോടെ യുകെയിലെ തൊഴിലില്ലായ്മ കുതിച്ചുപായും. നിരവധി കൗണ്‍സിലുകള്‍ ഇതിനകം തന്നെ ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കിക്കഴിഞ്ഞു. ഇതിനോടൊപ്പം കുടിയേറ്റ നിയന്ത്രണംകൂടി കൊണ്ടുവരുന്നത് മലയാളികള്‍ അടക്കമുളള​ഇന്ത്യക്കാര്‍ക്കും തിരിച്ചടിയാവും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.