1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 24, 2017

 

അബി കുര്യന്‍സ്: ഓക്‌സ്‌ഫോഡില്‍ വെക്കേഷന്‍ ബൈബിള്‍ ക്ലാസുകള്‍. ഓക്‌സ്‌ഫോഡ് സെന്റ് പീറ്റര്‍ ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി സണ്‍ഡേ സ്‌കൂളിന്റെ നേതൃത്വത്തില്‍ ഈസ്റ്റര്‍ അവധിക്കാലത്ത് ബൈബിള്‍ ക്ലാസുകള്‍ നടത്തപ്പെടുന്നു.

സത്യവേദ പുസ്തകത്തില്‍ കുട്ടികള്‍ക്ക് കൂടുതല്‍ താല്‍പര്യം ജനിപ്പിക്കുകയും അവരുടെ ദൈനം ദിന ജീവിതത്തില്‍ ക്രിസ്തീയ വിശ്വാസം മുറുകെ പിടിക്കുവാന്‍ അവരെ പ്രാപ്തരാക്കുവാന്‍ ഉപകരിക്കുന്ന ഉപദേശങ്ങള്‍ ചിത്ര രചനയിലൂടേയും കഥകളിലൂടേയും ക്ലാസുകളിലൂടേയും ആക്ഷന്‍ സോങ്ങുകളിലൂടേയും പ്രസംഗങ്ങളിലൂടെയും മറ്റും നല്‍കുക എന്നതാണ് ഉദ്യമത്തിന്റെ ലക്ഷ്യം.

നീതിയുടെ കിരീടം എന്ന വേദഭാഗമാണ് ഈ വര്‍ഷത്തെ തീം.ഇതുമായി ബന്ധപ്പെട്ട് മനോഹരമായ ഗാനങ്ങളും കഥകളും ഉള്‍പ്പെടുന്ന സിഡി തയ്യാറായി കഴിഞ്ഞു.മൂന്നു മുതല്‍ 18 വരെ പ്രായമുള്ള കുട്ടികള്‍ക്ക് വേണ്ടി ഒരുക്കുന്ന വിനോദ വിജ്ഞാന ബൈബിള്‍ സ്‌കൂളില്‍ ഫാ ഡോ ബിജി മാര്‍കോസ്,ഫാ രജു സി എബ്രഹാം,ഫാ ഫിലിപ്പ് തോമസ് തുടതെ ജിതിന്‍ടിട്ടോ എന്നിവരുടെ നേതൃത്വത്തിലുള്ള യുകെ സെഹിയോന്‍ ടീം തുടങ്ങിയവര്‍ ക്ലാസുകള്‍ എടുക്കുന്നു.മ്യൂസിക് സെക്ഷന് ജിബു എബ്രഹാമും ഷേര്‍ലി ജേക്കബും നേതൃത്വം നല്‍കും.

ഓക്‌സ്‌ഫോഡിലെ മാര്‍സ്റ്റണ്‍ റോസിലുള്ള സെന്റ് മൈക്കിള്‍ ആന്‍ഡ് ഓള്‍ ഏഞ്ചല്‍സ് എന്ന ദേവാലയ്ത്തില്‍ വച്ച് ഏപ്രില്‍ 21 ഉം 22ഉം തിയതികളിലായി രാവിലെ 8.30 മുതല്‍ വൈകീട്ട് നാലു മണിവരെയാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 15ന് മുമ്പ് കുട്ടികളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്നും കുട്ടികളെ സമയത്ത് തന്നെ ക്ലാസുകളില്‍ പങ്കെടുപ്പിക്കുവാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ Bebnoy Varghese അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്; 07888854114

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.