1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 5, 2011

കൂടുതല്‍ സമയം ഓഫീസില്‍ ജോലിചെയ്യുന്നവര്‍ സൂക്ഷിക്കുക. ഇങ്ങനെ ജോലിയെടുക്കുന്നത് ഹൃദയസ്തംഭനം വരാനുള്ള സാധ്യത വര്‍ധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ കാണിക്കുന്നത്. ഈയിടെ നടത്തിയ പഠനങ്ങളാണ് ഹാര്‍ട്ട് അറ്റാക്കും ജോലിസമയവും തമ്മില്‍ ബന്ധമുണ്ടെന്നതിനെക്കുറിച്ച് വ്യക്തമാക്കുന്നത്. ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജ് നടത്തിയ പഠനത്തിലൂടെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

സാധാരണ ഏഴുമണിക്കൂറാണ് ഓഫീസില്‍ ജോലിസമയമായി കണക്കാക്കാറുള്ളത്. എന്നാല്‍ എട്ടും പത്തും മണിക്കൂര്‍ ജോലിയെടുക്കുന്നവരുമുണ്ട്. ഇങ്ങനെ ജോലിയെടുക്കുന്നവരില്‍ മറ്റുള്ളവരേക്കാളും ഹൃദയാഘാതം വരാന്‍ 67 ശതമാനം കൂടുതല്‍ സാധ്യതയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പുതിയ വിവരം ജി.പികളിലെ ചികില്‍സാനിര്‍ണയത്തിന് സഹായിക്കുമെന്നാണ് കരുതുന്നത്.

രക്തസമ്മര്‍ദ്ദം, പ്രമേഹം, പുകവലി എന്നിവയാണ് ഹാര്‍ട്ട് അറ്റാക്കിന്റെ പ്രധാന കാരണങ്ങളായി കണക്കാക്കുന്നത്. ഇനിമുതല്‍ ഓഫീസുകളിലെ ജോലിസമയവും ഹാര്‍ട്ട് അറ്റാക്കിനെ നിര്‍ണയിക്കുന്ന പ്രധാന ഘടകമാകും . 39നും 62നും ഇടയില്‍ പ്രായമുള്ള 7095 സിവില്‍ സര്‍വെന്റുമാരില്‍ നടത്തിയ പരിശോധനയിലാണ് പുതിയ കാര്യങ്ങള്‍ വ്യക്തമായിട്ടുള്ളത്. രോഗത്തിന്റെ കാരണങ്ങള്‍ നിര്‍ണയിക്കുന്ന സമയത്ത് ജോലിസമയം കൂടികണക്കാക്കാന്‍ ജി.പിശ്രദ്ധിക്കണമെന്ന് പ്രൊഫ.മിക്ക കിവിമാക്കി പറഞ്ഞു. ഇത്തരത്തില്‍ ഓവര്‍ടൈം ജോലിയെടുക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് പുതിയ പഠനങ്ങളെന്നും പ്രൊഫ.മിക്ക വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.