1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 1, 2017

ഡോണി സ്‌കറിയ: ഷെഫീല്‍ഡ് സ്‌ട്രൈക്കേഴ്‌സ് വോളീബോള്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന രണ്ടാമത് ഓള്‍ യൂറോപ് ഇന്‍ഡോര്‍ വോളീബോള്‍ ടൂര്‍ണമെന്റ് നവംബര്‍ മാസം 4)o തീയതി ശനിയാഴ്ച ഷെഫീല്‍ഡ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സ്‌പോര്‍ട്‌സില്‍ (EIS) വച്ച് നടത്തപ്പെടുന്നു. ഇത്തവണ യുകെയിലെ ടീമുകളെ കൂടാതെ, യൂറോപ്പിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് വളരെ വിപുലമായ രീതിയില്‍ നടത്തുന്ന ഓള്‍ യൂറോപ് ഇന്‍ഡോര്‍ വോളീബോള്‍ ടൂര്‍ണമെന്റ് നിങ്ങളെ കാത്തിരിക്കുന്നു.

മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്ന വോളിബോള്‍ മത്സരങ്ങള്‍ യുകെയിലുള്ള പഴയ തലമുറയ്ക്ക് ഒരു ഉണര്‍വും, പുതിയ തലമുറയ്ക്ക് ആവേശവുമായി മാറ്റുന്നതിനും, ഷെഫീല്‍ഡ് സ്‌ട്രൈക്കേഴ്‌സ് വോളീബോള്‍ ക്ലബ് സംഘടിപ്പിക്കുന്ന ഈ കായിക മേള തീര്‍ച്ചയായും കാരണമാകും.യുകെയിലെ പ്രമുഖ ടീമുകളെ കൂടാതെ സ്വിറ്റ്‌സര്‍ലാന്റ്, വിയന്ന,അയര്‍ലന്‍ഡ്, എന്നീ യൂറോപ്പില്‍ നിന്നും ഉള്ള ടീമുകളും മത്സരത്തില്‍ പങ്കെടുക്കുന്നു.

രാവിലെ ഒന്‍പതു മണിക്ക് തുടങ്ങുന്ന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് ക്യാഷ് അവാര്‍ഡും ജോസ്‌കോ കോട്ടയം നല്‍കുന്ന ട്രോഫിയും, രണ്ടാം സ്ഥാനം നേടുന്ന ടീമിന് ക്യാഷ് അവാര്‍ഡും ട്രോഫിയും ഏറ്റവും നല്ല കളിക്കാരനു വ്യക്തിഗത സമ്മാനവും നല്‍കുന്നതായിരിക്കും
കളിക്കളം ഉണരുകയായ്. വെടിയുണ്ടകള്‍ പോലെ ഓരോ സ്മാഷും പായുമ്പോള്‍, ആവേശം രക്തധമനികളില്‍ ആളികത്തുമ്പോള്‍, പോര്‍ക്കളത്തിനു ഉണര്‍വേകാന്‍ നിങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്തുമല്ലോ.

ഈ വര്‍ഷം ഷെഫീല്‍ഡ് സ്‌ട്രൈക്കേഴ്‌സ് നടത്തുന്ന വോളിബോള്‍ ടൂര്‍ണമെന്റ് ,ഷെഫീല്‍ഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ ചാരിറ്റിക്കു വേണ്ടി ഫണ്ട് സ്വരൂപിക്കുന്നതിനുള്ള ചാരിറ്റി ഇവന്റ് ആയി നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രവേശനം തികച്ചും സൗജന്യം. ഫ്രീ പാര്‍ക്കിംഗ് സൗകര്യവും ഏര്‍പ്പെടുത്തിയിരിക്കുന്നു.

കൊതിയൂറും വിഭവങ്ങള്‍ മിതമായ വിലയോടെ നിങ്ങളെ കാത്തിരിക്കുന്നു….
ഷെഫീല്‍ഡ് സ്‌ട്രൈക്കേഴ്‌സിന്റെ വോളിബോള്‍ ടൂര്‍ണമെന്റ് എന്ന ഈ ചാരിറ്റി ഇവന്റ് ഒരു വന്‍ വിജയമാക്കി തീര്‍ക്കുന്നതിനായി എല്ലാ കായിക പ്രേമികളെയും ഷെഫീല്‍ഡ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് സെന്ററിലേക്കു ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

ഷെഫീല്‍ഡ് സ്‌ട്രൈക്കേഴ്‌സ്
വോളീബോള്‍ ക്ലബ്ബ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.