1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2017

സുജു ഡാനിയല്‍ (ലണ്ടന്‍): പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് സമ്മേളനം വിളിച്ചു ചേര്‍ക്കുന്നു.ജൂണ്‍ 4 ഞായറാഴ്ച 2 മണിക്ക് ലണ്ടനിലെ മലബാര്‍ ജങ്ക്ഷന്‍ ഹോട്ടലിലാണ് പരിപാടി നടക്കുന്നത് .യോഗത്തില്‍ മുഴുവന്‍ പ്രവര്‍ത്തകരും ഭാരവാഹികളും പങ്കെടുക്കുന്നതോടൊപ്പം കൗണ്‍സിലര്‍മാര്‍ സാമൂഹിക നേതാക്കന്മാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരിക്കും.

ഓഐസിസിയുടെ ഭാവികാല പ്രവര്‍ത്തനങ്ങള്‍,കൂടുതല്‍ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി സംഘടനയെ ശക്തീകരിക്കുക,നാട്ടില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കരുത്തു പകരുക തുടങ്ങി വിവിധ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടും. പ്രസ്തുത സമ്മേളനത്തില്‍ മുഴുവന്‍ പ്രവര്‍ത്തകരും ഭാരവാഹികളുംപങ്കെടുക്കണമെന്ന് ഓ ഐ സി സി യു കെ നാഷണല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി കണ്‍വീനര്‍ ടി ഹരിദാസ് അഭ്യര്‍ത്ഥിച്ചു.

വിലാസം

Malabar Junction Restaurant, 107 Great Russell St, Bloomsbury, London WC1B 3NA.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.