1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 27, 2018

Muralee Mukundan: ഒരു വ്യക്തിയുടെ അല്ലെങ്കില്‍ പ്രസ്ഥാനത്തിന്റെ തെറ്റുകുറ്റങ്ങളും പോരായ്മകളും ആക്ഷേപ ഹാസ്യത്തിലൂടെ വരമൊഴിയായിട്ടും, വാമൊഴിയായിട്ടും വളരെ എളുപ്പത്തില്‍ ചൂണ്ടികാണിക്കുവാന്‍ പറ്റുമെന്നുമാത്രമല്ല ,ആയെതെല്ലാം തിരുത്തുവാനും ആക്ഷേപ ഹാസ്യത്തിലൂടെ സാധിക്കുമെന്നാണ് പറയാറുള്ളത്. 

മലയാളികളുടേതായ അതിപുരാതനമായ ചാക്യാര്‍ കുത്തുകളും, തുള്ളല്‍ കഥകളും ,ഹാസ്യ കൃതികളും , മറ്റു ഹാസ്യാവതരണങ്ങളുമൊക്കെ ചിരിയിലൂടെ കാര്യം അവതരിപ്പിക്കുന്ന സംഗതികളാണല്ലോ.

അതെ ഇത്തവണ കട്ടന്‍ കാപ്പിയും കവിതയും കൂട്ടായ്മ ഒരുക്കുന്നത്‌ന ‘ചെമ്മനം ചിരിയരങ്ങ്’ എന്ന ഒരു നര്‍മ്മ സദസ്സാണ്. 

ഈ ഞായറാഴ്ച്ച സെപ്തബര്‍ 30 ന് വെകുന്നേരം.

6 മണി മുതല്‍ ഈസ്‌ററ് ലണ്ടനിലെ ബാര്‍ക്കിങ്ങ് റോഡിലുള്ള ഗുരു മിഷ്യന്‍ സമുച്ചയത്തിലെ രംഗമണ്ഡപമാണ് വേദി.

ചക്കരക്കുടത്തില്‍ കൈ ഇട്ടാല്‍ \’ , \’പറക്കും തളിക \’, ആട് കിടന്നിടത്ത് \’

മുതല്‍ അപ്പോള്‍ ലഭിക്കുന്ന വിഷയത്തെ ആസ്പദമാക്കി പങ്കെടുക്കുന്നവര്‍ക്കെല്ലാം
60 നിമിഷങ്ങള്‍ വരെ തുടര്‍ച്ചയായി മലയാളത്തില്‍ മാത്രം സംസാരിക്കാം .ഇംഗ്ലീഷ്
വാക്കുകള്‍ ഉപയോഗിക്കാതെ നര്‍മ്മത്തിന്‍ മേമ്പൊടി ചേര്‍ത്ത സംഭാഷണങ്ങള്‍ ഭാവന
ചാര്‍ത്തി ഏതറ്റം വരെയും ആര്‍ക്കും ആസ്വാദ്യകരമായി കൊണ്ടുപോകാവുന്നതാണ് …

പിന്നീട് വിമര്‍ശനം, സംവാദം എന്നിവയുടെ സൗന്ദര്യ ശാസ്ത്രങ്ങള്‍ എന്തൊക്കെയാണെന്ന് ഒരു അന്വേഷണം. ശേഷം ആക്ഷേപ ഹാസ്യത്തിന്റെ കുലപതിയായ ചെമ്മനം ചാക്കോയെ അനുസ്മരിക്കുന്നു. ഒപ്പം അദ്ദേഹത്തിന്റെ കവിതകളില്‍ കൂടി ഒരു സഞ്ചാരം നടത്തുന്നു. അവസാനം സമകാലിക സംഭവങ്ങളെ കുറിച്ചുള്ള നിരീക്ഷണങ്ങള്‍.

അപ്പോള്‍ ഏവര്‍ക്കും ചെമ്മനം ചിരിയരങ്ങിലേക്കു സ്വാഗതം.

വേദിയുടെ വിലാസം:

SNGM Hall,
16 Barking Road,
East Ham, London
E6 3BP
on Sunday 30th September 2018 from 6 PM

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.