1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 12, 2019

സ്വന്തം ലേഖകൻ: വികാരനിർഭരമായ രംഗങ്ങൾക്കാണ് കാനഡയിലെ ഒരു വിമാനത്താവളം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. ഒരമ്മയുടെയും മകന്റെയും ഊഷ്മള കൂടിക്കാഴ്ചയായിരുന്നു സന്ദര്‍ഭം. മൂന്നു വര്‍ഷത്തിനു ശേഷം അവര്‍ വീണ്ടും കാണുകയായിരുന്നു.

എന്നെന്നേക്കുമായി അകന്നുപോയെന്ന് കരുതിയിടത്താണ് അതിര്‍ത്തികള്‍ അപ്രസക്തമാക്കി അവർ വീണ്ടും കണ്ടുമുട്ടിയത്. മകൻ അടുത്തെത്തിയപ്പോളേക്കും അവർ ചാടിയെഴുന്നേറ്റു. അവനെ കെട്ടിപ്പുണരുന്നു. ഇരുവരും നിർത്താതെ കരയുകയാണ്. അതേസമയം മകനാവട്ടെ അമ്മയുടെ കാല്‍പാദത്തില്‍ ചുംബിക്കാന്‍ ഒരുങ്ങുന്നു. വിമാനത്താവളത്തിൽ ഉള്ളവരെല്ലാം കണ്ണുനനയിക്കുന്ന ഈ രംഗം കണ്ട് കയ്യടിച്ചു.

സിറിയയില്‍നിന്നുള്ള അഭയാര്‍ഥിയാണ് മകന് വേണ്ടി കാനഡ വിമാനത്താവളത്തില്‍ കാത്തിരുന്നത്. അഭയാര്‍ഥിയായി കാനഡയില്‍ പ്രവേശിക്കാനുള്ള മകന്റെ അപേക്ഷ ഇപ്പോഴാണ് അംഗീകരിച്ചത്. അതിനെത്തുടര്‍ന്നാണ് അവരുടെ പുനഃസമാഗമം യാഥാര്‍ഥ്യമായതും. ലോകത്തെ ഈറനണിയിച്ച ഈ വിഡിയോ വിഡിയോ കണ്ടത് രണ്ടു ദശലക്ഷത്തിലധികം പേരാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.