1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 20, 2016

അഡ്വ റെന്‍സണ്‍:കണ്ണൂര്‍ ജില്ലാസംഗമത്തിന് നവനേതൃത്വം; സോണി ജോര്‍ജ് കണ്‍വീനറാകും. രണ്ടാമത് കണ്ണൂര്‍ ജില്ലാ സംഗമത്തിന്റെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. സംഗമം കണ്‍വീനറായി ശ്രീ. സോണി ജോര്‍ജിനെയും ജോയിന്റ് കണ്‍വീനറായി ശ്രീ. ഹെര്‍ലിന്‍ ജോസഫ്, ശ്രീ. ശിവദാസ് കുമാരന്‍, ശ്രീ. ജോഷി മാത്യു, ശ്രീമതി. പ്രിയാ തോമസ്, ശ്രീമതി. ബിന്ദു പോള്‍ എന്നിവരെയും പി. ആര്‍. ഒ ആയി അഡ്വക്കേറ്റ്. റെന്‍സന്‍ തുടിയന്‍പ്ലാക്കലിനെയും തിരഞ്ഞെടുത്തു. ഒക്ടോബര്‍ മാസം 22, ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍ വച്ച് രണ്ടാമത് കണ്ണൂര്‍ ജില്ലാ സംഗമം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

സംഘടനാരംഗത്ത് മികച്ച കഴിവ് തെളിയിച്ചവരും പുതുമുഖങ്ങളുമാണ് ഇത്തവണ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയിലുള്ളത്. കണ്ണൂര്‍ ജില്ലാ സംഗമത്തിന്റെ പുതിയ കണ്‍വീനറായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. സോണി ജോര്‍ജ് കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് കൂടിയാണ്. ജോയിന്റ് കണ്‍വീനര്‍മാരായി തിരഞ്ഞെടുക്കപ്പെട്ട ഹെര്‍ലിന്‍ ജോസഫ് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെയും ശിവദാസ് കുമാരന്‍ സ്റ്റാഫോര്‍ഡ് ഷയര്‍ മലയാളി അസോസിയേഷന്റെയും മുന്‍ ഭാരവാഹികളായിരുന്നു. കണ്ണൂര്‍ ജില്ലയിലെ പയ്യാവൂര്‍ പഞ്ചായത്ത് മുന്‍ മെംബര്‍ കൂടിയാണ് ജോഷി മാത്യു. വിവിധ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ കഴിവ് തെളിയിച്ച യോര്‍ക്ക്ഷയറില്‍ നിന്നുമുള്ള പ്രിയാ തോമസും ഡാര്‍ട്ട്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ ബിന്ദു പോളുമാണ് മറ്റ് വനിതാ ജോയിന്റ് കണ്‍വീനര്‍മാര്‍.

കണ്ണൂര്‍ ജില്ലാ സംഗമത്തിന്റെ പി. ആര്‍. ഒ ആയി തിരഞ്ഞെടുക്കപ്പെട്ട അഡ്വക്കേറ്റ്. റെന്‍സന്‍ തുടിയന്‍പ്ലാക്കല്‍ മാഞ്ചസ്റ്ററിലെ ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും ആദ്യ സംഗമത്തിന്റെ മുഖ്യ കോ ഓര്‍ഡിനെറ്ററും കൂടിയായിരുന്നു.

കേരളത്തിന്റെ വടക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന കുടിയേറ്റക്കാരുടെ എല്ലാമായ കണ്ണൂര്‍ നിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറി പാര്‍ത്തവരുടെ സംഗമം എന്ന പ്രത്യേകത കൂടിയുണ്ട് കണ്ണൂര്‍ സംഗമത്തിന്. കഷ്ടപ്പാടുകള്‍ മാത്രം കൂട്ടായിരുന്ന കണ്ണൂരിലെ കുടിയേറ്റ ജനതയ്ക്ക് ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അതിര്‍ വരമ്പുകള്‍ക്കപ്പുറം കൂട്ടായ്മയുടെയും സാഹോദര്യത്തിന്റെയും വിജയഗാഥ രചിക്കാനായതാണ് ഇന്ന് കാണുന്ന കണ്ണൂരിന്റെ വികസനം. ആ കൂട്ടായ്മ കൈമുതലാക്കിയവരുടെ അടുത്ത തലമുറയാണ് ഇംഗ്ലണ്ടിലേക്ക് കുടിയേറുകയും ഇവിടെ കൈ കോര്‍ക്കുവാന്‍ തയ്യാറായിരിക്കുന്നതും.

2015 ജൂണ്‍ മാസത്തില്‍ മാഞ്ചസ്റ്ററിലെ ഫോറം സെന്ററില്‍ വച്ചായിരുന്നു ഉത്സവ പ്രതീതി ജനിപ്പിക്കുന്ന രീതിയിലുള്ള ഒന്നാമത് കണ്ണൂര്‍ സംഗമം നടന്നത്. വീണ്ടും ഒരിക്കല്‍ കൂടി ഒന്നിച്ചു കൂടുവാനുള്ള സന്തോഷത്തിലാണ് ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന കണ്ണൂരുക്കാര്‍. ചാരിറ്റി പ്രവര്‍ത്തനത്തിന്റെ കാര്യത്തിലാണെങ്കിലും കണ്ണൂരുക്കാര്‍ ഒട്ടും പിന്നോട്ടല്ല എന്ന് ഒന്നാമത് കണ്ണൂര്‍ സംഗമം തെളിയിച്ചു. ഒന്നാമത് സംഗമത്തില്‍ നിന്നും കിട്ടിയ ഏകദേശം 70,000 ത്തോളം രൂപ കണ്ണൂര്‍ ജില്ലയിലെ അവശതയനുഭവിക്കുന്ന മൂന്നു നിര്‍ധന കുടുംബത്തിലെ രോഗികളുടെ ചികിത്സാ ചിലവിന് നല്‍കിയിരുന്നു.

ഒക്ടോബര്‍ 22ന് ബര്‍മ്മിങ്ഹാമില്‍ വച്ചു നടത്തപ്പെടുന്ന കണ്ണൂര്‍ ജില്ലാ സംഗമത്തിലേക്ക് കണ്ണൂര്‍ ജില്ലയില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് കടന്നുവന്ന എല്ലാവരേയും പ്രത്യേകിച്ച് ക്ഷണിക്കുന്നതായി കണ്‍വീനര്‍ ശ്രീ സോണി ജോര്‍ജ്ജ് അറിയിക്കുന്നു.കണ്മൂര്‍ സംഗമവുമായി കൂടുതല്‍ താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

സോണി ജോര്‍ജ്ജ് 07886854625

അഡ്വ റെന്‍സണ്‍ തുടിയന്‍പ്ലാക്കല്‍07970470891

അഡ്വ .റെന്‍സണ്‍ മാഞ്ചസ്റ്റര്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.