1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 12, 2011

കണ്ണൂര്‍ വിമാനത്താവള നിര്‍മ്മാണത്തില്‍ യു കെ മലയാളി സംരംഭകര്‍ക്ക് നിക്ഷേപ അവസരം ഉറപ്പു വരുന്നതിനായി യുക്മ രംഗത്ത്.  മാതൃകാവിമാനത്താവളമായി ഇന്ത്യാഗവണ്‍മന്റ് ഗണിച്ചിരിക്കുന്ന, ജനകീയ പങ്കാളിത്തത്തോടെയുള്ള കൊച്ചി വിമാനത്താവളം പോലെ, കണ്ണൂര്‍ വിമാനത്താവള പദ്ധതിയെയും ജനകീയവല്‍ക്കരിക്കുന്നതിലും പ്രവാസികള്‍ക്കും ഈ പദ്ധതിയില്‍ നിക്ഷേപത്തിനുള്ള അവസരം നല്‍കുകയും ചെയ്യുന്ന കേരളാ സര്‍ക്കാര്‍ തീരുമാനത്തെ യുക്മ സ്വാഗതം ചെയ്യുകയും യുകെ മലയാളികള്‍ക്കും നിക്ഷേപാവസരം ഉറപ്പുവരുത്തുന്നതിനായി മുന്നിട്ടിറങ്ങുകയുമാണ്.   പ്രവാസി മലയാളികള്‍ക്കും ഈ പദ്ധതിയില്‍ നിക്ഷേപാവസരം ലഭ്യമാകുമെന്നും ഗള്‍ഫ് രാജ്യങ്ങള്‍ പോലെയുള്ള മേഖലയിലെ മലയാളികള്‍, സംഘടനകള്‍ മുഖേന നിക്ഷേപത്തിനൊരുങ്ങുന്നു എന്നുമുള്ള വാര്‍ത്ത മാധ്യമങ്ങളില്‍ നിന്നറിഞ്ഞപ്പോള്‍ യുക്മ മെംബര്‍ അസ്സോസിയേഷനുകളും മറ്റുള്ളവരും യുക്മ ഇതിന് മുന്‍ കൈ എടുക്കണമെന്ന ആവശ്യവുമായി യുക്മയെ സമീപിക്കുകയണുണ്ടായത്.

ഇതേത്തുടര്‍ന്ന് യുക്മ നാഷണല്‍ ഭാരവാഹികള്‍ അടിയന്തിര യോഗം ചേരുകയും പ്രമേയം പാസ്സാക്കുകയും ചെയ്തു. ഈ നിക്ഷേപാവസരത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനും നിക്ഷേപകര്‍ക്ക് വേണ്ട മാര്‍ഗ നിര്‍ദ്ദേശവും സഹായസഹകരണങ്ങളും ചെയ്യുന്നതിന് യുക്മ പ്രസിഡന്റ് വര്‍ഗീസ് ജോണ്‍ ഒരു അടിയന്തിര കമ്മിറ്റി രൂപീകരിച്ച് പ്രഖ്യാപിച്ചു.   യുക്മ ജനറല്‍ സെക്രട്ടറി ബാലസജീവ് കുമാര്‍ ചെയര്‍മാനും യുക്മ ഓര്‍ഗനൈസിംഗ് സെക്രട്ടറി മാമ്മന്‍ ഫിലിപ് കണ്‍വീനറുമായുള്ള കമ്മിറ്റിയാണ് നിലവില്‍ വന്നിരിക്കുന്നത്.യുക്മ ദേശീയ റീജിയണല്‍ നിര്‍വ്വാഹക സമിതി അംഗങ്ങളും മലബാര്‍ പ്രദേശത്തു നിന്നുള്ളവരുമായ സിബി തോമസ് (യുക്മ ട്രഷറര്‍), മൈക്കിള്‍ കുര്യന്‍ (ഓക്‌സ്‌ഫോര്‍ഡ് ) എന്നിവരാണ് മറ്റു കമ്മിറ്റി അംഗങ്ങള്‍.

കമ്മിറ്റി നിലവില്‍ വന്ന ഉടന്‍ തന്നെ ബാലസജീവ് കുമാര്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷീല തോമസ് ഐ എ എസു മായി സംസാരിക്കുകയും പദ്ധതിയുടെ വിശദാംശങ്ങള്‍ ആരായുകയും ചെയ്തു. യുകെയില്‍ നിന്നുള്ള പ്രവാസി മലയാളികള്‍ക്ക് നിക്ഷേപാവസരം ഉറപ്പുവരുത്തണമെന്നും, യുകെ മലയാളികളുടെ അപേക്ഷകളുടെ കാര്യത്തില്‍, യുകെയില്‍ നിന്നും തപാല്‍ മാര്‍ഗ്ഗം ഡിഡി കളും അപേക്ഷകളും കേരളത്തില്‍ എത്താനുള്ള  കാലതാമസം കൂടി പരിഗണിച്ച്, 2011 ജനുവരി 31 വരെ യുകെയില്‍ നിന്നെടുക്കുന്ന ഡിമാന്റ് ഡ്രാഫ്റ്റുകളും അപേക്ഷകളും യോഗ്യമായി പരിഗണിക്കണമെന്നും കാണിച്ച് മുഖ്യമന്ത്രിക്ക് ബാലസജീവ് കുമാര്‍ കത്തു അയക്കുകയും ചെയ്തു.

മൊത്തം 3000 കോടി രൂപ ചിലവു കണക്കാക്കുന്ന പദ്ധതിയില്‍ 49 ശതമാനം ഓഹരികളാണ് പൊതുജനങ്ങള്‍ക്കും പ്രവാസികള്‍ക്കുമായി നീക്കിവച്ചിരിക്കുന്നത്. ഒരു ലോട്ട് ഓഹരി 100 രൂപ മുഖവിലയുള്ള 2001 ഓഹരികളും, ഇതിന് 2,00,100 രൂപ മുടക്കുമുതലും ആകും. ഈ തുകയുടെ 25 ശതമാനമായ 50,100 രൂപയാണ് അപേക്ഷയോടൊപ്പം അയക്കേണ്ടത്. അപേക്ഷകള്‍ 2011 ജനുവരി 31ന് മുന്‍പായി തിരുവനന്തപുരത്ത് ഓഫീസില്‍ എത്തേണ്ടതാണ്. യുക്മ ഇക്കാ ര്യത്തില്‍ യുകെ നിക്ഷേപകര്‍ക്കായി സമയപരിധി കൂട്ടിച്ചോദിച്ചിട്ടുണ്ട് എങ്കിലും അതിനെ സംബന്ധിച്ചുള്ള അറിയിപ്പു കളൊന്നും ഇതുവരെ കിട്ടിയിട്ടില്ല.

യുക്മ ഇക്കാര്യത്തില്‍ നിക്ഷേപകര്‍ക്ക് വേണ്ടുന്ന സഹായ സഹകരണങ്ങളും മാര്‍ഗ്ഗ നിര്‍ദ്ദേശവും നല്‍കുക മാത്രമാണ് ചെയ്യുക. അപേക്ഷകള്‍ അയക്കേണ്ടതും ഡിഡി കള്‍ ഏടുക്കേണ്ടതും നിക്ഷേപകര്‍ തന്നെയാണ്. എന്നാല്‍ യുക്മ മുഖേന അപേക്ഷിക്കുന്ന യുകെ മലയാളികള്‍ക്കായി ഓഹരി അലോട്ട്മന്റ് ഉറപ്പുവരുത്താന്‍ യുക്മക്കു കഴിയും.

പണം ഇന്ത്യന്‍ രൂപയായി ഡിഡികളെടുത്തയക്കാന്‍ സൗകര്യം ഒരുക്കുന്നതിനായി ഒരു ഹെല്‍പ് ഡെസ്‌ക് തുടങ്ങണമെന്ന ആവശ്യവുമായി യുക്മ യുകെയിലെ പ്രമുഖ ഇന്ത്യന്‍ ബാങ്കുകളുമായി ബന്ധപ്പെട്ടിട്ടുണ്ട്.  കൂടാതെ യുക്മ നിക്ഷേപകര്‍ ക്കായി ഒരു നിശ്ചിത അപേക്ഷാഫോറം തയ്യാറാക്കി കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അതോരിറ്റി ലിമിറ്റഡ് (കിയാല്‍)നെക്കൊണ്ട് അംഗീകരിപ്പിച്ച് യുക്മയുടെ വെബ്സൈറ്റിലൂടെയും യുക്മയുടെ ഈ പരിപാടിയെ പിന്തുണക്കു ന്ന മാധ്യമങ്ങളിലൂടെയും നിക്ഷേപകര്‍ക്കായി ലഭ്യമാക്കുന്നതുമാണ് .

ഇത് ഏറ്റവും നല്ല ഒരു നിക്ഷേപാവസരമെന്നതിലുപരി മാതൃരാജ്യത്തിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാ കാന്‍ പ്രവാസി മലയാളികള്‍ക്കുള്ള ഒരു അവസരം കൂടിയാണ്. ഈ സംരംഭത്തില്‍ പരമാവധി പേര്‍ പങ്കാളികളാകണ മെന്നും അതിവേഗ വളര്‍ച്ചാനിരക്ക് വ്യക്തമാക്കുന്ന ഇന്ത്യന്‍ സാമ്പത്തികരംഗത്തെ മുതലെടുക്കണമെന്നും യുക്മ പ്രസിഡ ന്റ് വര്‍ഗീസ് ജോണ്‍ അഭ്യര്‍ത്ഥിച്ചു.   കൂടുതല്‍ വിവരത്തിന് യുക്മ സെക്രട്ടറി ബാലസജീവ് കുമാറിനെ ബന്ധപ്പെടുക. ഇ മെയില്‍ ഫോണ്‍ 07500777681

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.