1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 6, 2015

സാബു ചുണ്ടക്കാട്ടില്‍: ഇടുക്കി ജില്ലയുടെ കവാടമായ കരിംകുന്നം ഗ്രാമത്തില്‍ നിന്ന് യുകെയിലേക്ക് കുടിയേറിയവരുടെ പത്താമത് സംഗമം ഒക്ടോബര്‍ 9,10, 11 തിയതികളില്‍ സ്റ്റാഫൊര്‍ഡ് ഷയറില്‍ വെച്ച് നടക്കുന്നു. പിറന്ന മണ്ണിന്റെ ഓര്‍മയില്‍ എല്ലാവരും കൂടിച്ചേര്‍ന്ന് തങ്ങളുടെ പഴയ ഓര്‍മ്മകള്‍ പുതുക്കാനും, പുതിയ തലമുറകളുമായി സ്‌നേഹബന്ധം നിലനിര്‍ത്തുന്നതിനും തുടങ്ങിയ കരിംകുന്നം സംഗമം ഇന്ന് 100 ഓളം കുടുംബങ്ങളുമായി വളര്‍ച്ചയുടെ പാതയിലാണ്. ഒട്ടേറെ കലാ പരിപാടികളും ആട്ടവും, പാട്ടുമായി വളരെ വിപുലമായിട്ടാണ് പത്താം വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിചിരിക്കുന്നത്.

കരിംകുന്നത്തു നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും യുകെയിലേക്ക് കുടിയേറിയിരിക്കുന്ന മുഴുവന്‍ കുടുംബങ്ങളെയും പരിപാടിയില്‍ പങ്കെടുക്കുവാന്‍ ഭാരവാഹികള്‍ ക്ഷണിക്കുന്നു.

വേദിയുടെ വിലാസം

Smallwood manor Preparatory school

Uttoxeter,Staffordshire

ST14 8NS

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.