1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 18, 2015

അനീഷ് ജോണ്‍: മുന്നൂറോളം മത്സരാര്‍ഥികള്‍, നാല് വേദികള്‍, എഴുന്നൂറിലധികം ആളുകള്‍ വലിയൊരു കലാമാമാങ്കം.അതായിരുന്നു ഇത്തവണ സൌത്ത് വെസ്റ്റില്‍ അരങ്ങേറിയത് .യുകെ മലയാളികള്‍ക്കിടയില്‍ യുക്മ കലാമേളകളുടെ പ്രസക്തിയേറുന്നതോടൊപ്പം യുക്മ കലാമേളകള്‍ ഈ കാലഘട്ടത്തിന്റെ അനിവാര്യതയാകുന്നതിന് തെളിവായി മാറുന്നു സൗത്ത് വെസ്റ്റ് റീജിയണില്‍ നിന്നും അഞ്ചു അംഗ അസോസിയേഷനുകള്‍ ആദ്യമായി യുക്മ കലാമേളയില്‍ മാറ്റുരക്കുന്നത്. സോമര്‍സെറ്റ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍, ആന്‍ഡോവര്‍ മലയാളി അസോസിയേഷന്‍, വില്‍റ്റ്‌ഷെയര്‍ മലയാളി അസോസിയേഷന്‍, ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ ബാന്‍ബറി, യുണൈറ്റട് ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്‍ തുടങ്ങിയവയാണ് ആദ്യമായി സൗത്ത് വെസ്റ്റ് കലാമേളയില്‍ പങ്കെടുക്കനെത്തുന്നത്. ഇതില്‍ പല അസോസിയേഷനുകളും യുക്മയുടെ തുടക്ക കാലം മുതല്‍ തന്നെ അംഗങ്ങളായവരാണ്. അംഗ സംഘടനകളുടെ ബാഹുല്യം നിമിത്തം യുക്മ സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ് റീജിയണ്‍ രണ്ടായി വിഭജിച്ച് സൗത്ത് വെസ്റ്റ് റീജിയണ്‍ നിലവില്‍ വന്നത് കഴിഞ്ഞ വര്‍ഷമാണ്. രിജിയാന്‍ പുതിയതായി രൂപികരിചെങ്കിലും യുക്മയുടെ പരിപാടികളില്‍ കൃത്യതയാര്ന്ന പ്രകടനം കാഴ്ച വെക്കാന്‍ സൌത്ത് വെസ്ടിനു കഴിഞ്ഞിട്ടുണ്ട് . യുക്മ ദേശിയ സെക്രടറി സജിഷ് ടോം ഉള്‌പെടുന്ന രിജിയാന്‍ നടപ്പിലാക്കുന്ന പരിപാടികളില്‍ മുഴുവന്‍ യുക്മയെ തുണക്കുന്ന കരുത്തുറ്റ റിജി യാനാണ് സൌത്ത് വെസ്റ്റ് . കഴിഞ്ഞ വര്‍ഷം നടന്ന സൗത്ത് വെസ്റ്റിന്റെ ആദ്യ കലാമേളയില്‍ ന്യൂബറി മലയാളി അസോസിയേഷന്‍ ആദ്യമായി മത്സരത്തിനെത്തിയിരുന്നു. നാട്ടിലെ സ്‌കൂള്‍ കലോത്സവങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലെ കലാമാമാങ്കം ഇന്ന് യുക്മ അംഗ അസോസിയേഷനുകള്‍ക്ക് ഒഴിച്ചു കൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്നു. കൃത്യമായ വിധി നിര്‍ണ്ണയവും കേരളീയ തനത് കലാ രൂപങ്ങളും യുക്മ കലാമേളകളെ കൂടുതല്‍ ജനകീയമാക്കുന്നു. കഴിഞ്ഞ വര്‍ഷം നടന്ന സൗത്ത് വെസ്റ്റ് കലാമേളയില്‍ മുന്നൂറ്റി ഇരുപതോളം മല്‍സരാര്‍ത്ധികളാണ് മാറ്റുരച്ചത്. അതുകൊണ്ട് തന്നെ ഇക്കുറി മത്സരാര്ത്ധികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവായിരിക്കും ഉണ്ടാവുക.

കഴിഞ്ഞ ഒക്ടോബര്‍ 31 നു ശനിയാഴ്ച ഗ്ലോസ്‌റെറില്‍ നടന്ന യുക്മ സൗത്ത് വെസ്റ്റ് കലാമേളയില്‍ താരങ്ങളായത് ഗ്ലൊസ്റ്റെര്‍ മലയാളി അസോസിയേഷന്റെ തന്നെ ഫ്രാങ്ക്‌ലിന്‍ ഫെര്‍ണാന്‍ണ്ടെസും ,സോണ്‌സി സാം , ബിന്ദു സോമനും ,ബെനിറ്റ ബിനു., ഷാരോണ്‍ ഷാജി എന്നിവരാണ്. ഗ്ലോസ്‌റെര്‍ മലയാളി അസോസിയേഷന്‍ അംഗങ്ങളായ ഫ്രാങ്ക്‌ലിന്‍ ഫെര്‍ണാന്‍ണ്ടെസ് . ബിന്ദു സോമന്‍ ഗ്ലോസ്‌റെറി ന്നിവാസികള്‍ ആണ് . ഫ്രാങ്ക്‌ലിന്‍ നിരവധി തവണ റീജിയണല്‍ നാഷണല്‍ തലത്തില്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. ബയ്‌സിങ്ങ് സ്‌റൊകെ നിവാസികളായ സം തിരുവാതിലിന്റെയും ബിജാ സാമിന്റെയും മകളാണ് സോണ്‌സി . യുക്മയുടെ രൂപികരണത്തില്‍ മുന്‍ കൈ എടുത്ത വ്യക്തികളില്‍ ഒരാളായിരുന്ന സാം തിരുവാതില്‍ നിലവില്‍ ബസിംഗ് സ്‌റോക്ക് അസോസിയേഷന്‍ പ്രസിഡന്റ് ആണ് സാം തിരുവാതില്‍ ബിന്ദു സോമന്‍ ഇത് രണ്ടാം തവണയാണ് റീജിയണല്‍ തലത്തില്‍ .സമ്മനര്‍ഹരകുന്നതു . പ്രായത്തെ വെല്ലുന്ന പ്രകടനം കാഴ്ച വയ്ക്കുന്ന ഇരുവരും തിരുവനന്തപുരം സ്വദേശികളാണ്.

ഗ്ലോസ്‌റെറിലെ ചെല്‍ട്ടെന്‍ഹാമില്‍ ഭാര്യയും മൂന്നു മക്കളുമായി സ്ഥിരതാമസമാക്കിയിട്ടുള്ള ഫ്രാങ്ക്‌ലിന്‍ ഫെര്‍ണാന്‍ണ്ടെസ് എന്‍ എച്ച് എസ് ഹോസ്പിറ്റലില്‍ സീനിയര്‍ കെയററായി ജോലി നോക്കുന്നു. അതേ ഹോസ്പിറ്റലില്‍ നഴ്‌സ് ആയി ജോലി നോക്കുന്ന ഭാര്യയുടെ പൂര്‍ണ്ണ പിന്തുണയും കലയോടുള്ള അഭിനിവേശവുമാണ് തനിക്ക് ഈ പ്രായത്തിലും കഴിവ് തെളിയിക്കാന്‍ കഴിയുന്നതെന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു. യുകെയില്‍ എത്തുന്നതിനു മുന്‍പ് അബുദാബിയില്‍ ജോലി ചെയ്തിട്ടുള്ള ഫ്രാങ്ക്‌ലിന് മണലാരണ്യത്തിലും തന്റെ ജന്മസിദ്ധമായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള അവസരങ്ങള്‍ കിട്ടിയിട്ടുണ്ട്. തിരുവനന്തപുരം പുതുക്കുറിച്ചി സ്വദേശിയായ ഫ്രാങ്ക്‌ലിന്‍ സ്‌കൂള്‍ കോളേജ് തലങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.

ഗ്ലോസ്‌റെറിലെ തന്നെ ചെല്‍ട്ടെന്‍ഹാമിലാണ് ബിന്ദു സോമനും താമസം. മൂന്ന് മക്കളുള്ള ബിന്ദു സോമന്റെ ഭര്‍ത്താവ് ഗ്ലോസ്‌റെരില്‍ ഹോട്ടല്‍ ബിസിനെസ്സ് രംഗത്ത് സജീവമാണ്. ബിന്ദു എന്‍ എച്ച് എസ് ഹോസ്പിറ്റലില്‍ ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്യുന്നു. കഴിഞ്ഞ കൊല്ലം കലാമേളയില്‍ സജീവമല്ലാതിരുന്ന ബിന്ദുവിനെ ഇക്കുറി വീണ്ടും വേദിയിലെത്തിച്ചത് ഭര്‍ത്താവിന്റെയും മക്കളുടെയും പ്രേരണയും പിന്തുണയുമാണ്. തിരുവനന്തപുറം പൂവാര്‍ സ്വദേശിയായ ബിന്ദ സോമന്‍ 1987ല്‍ തിരുവനന്തപുരം ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ കലാതിലകമായിരുന്നു.

റീജിയണ്‍ ഇക്കുറി ഏര്‍പ്പെടുത്തിയ മലയാളം ഭാഷാ കേസരി പുരസ്‌കാരം നേടിയത് ബേസിംഗ്‌സ്‌റോക്ക് മലയാളി കള്‍ച്ച്ചരല്‍ അസോസിയേഷനില്‍ നിന്നുള്ള സോണ്‌സി സാമാണ്. ജൂനിയര്‍ വിഭാഗത്തില്‍ ചാമ്പ്യന്‍ പദവി കൈവരിച്ചതും സോണ്‌സി തന്നെയാണ്. സീനിയര്‍ വിഭാഗത്തില്‍ ചാമ്പ്യന്‍ പട്ടം ഫ്രാങ്ക്‌ലിന്‍ ഫെര്‍ണാന്‍ടെസിനും സബ് ജൂനിയര്‍ വിഭാഗത്തില്‍ ബെനിറ്റ ബിനു കിഡ്‌സ് വിഭാഗത്തില്‍ ഷാരോണ്‍ ഷാജി തുടങ്ങിയവരാണ് കിരീടം നേടിയത്. മൂവരും ഗ്ലോസ്‌റെര്‍ മലയാളി അസോസിയേഷന്‍ അംഗങ്ങളാണ്.

തുടര്ച്ചയായി രണ്ടാം തവണയാണ് ഗ്ലോസ്‌റെര്‍ ഒവറാള്‍ കിരീടം കരസ്ഥമാക്കുന്നത്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഡോര്‍സെറ്റ് മലയാളി അസ്സോസിയേഷന്‍ ഇക്കുറി രണ്ടാം സ്ഥാനം കൈക്കലാക്കി. കലാമേളയില്‍ ആദ്യമായി പങ്കെടുത്ത വില്‍റ്റ്‌ഷെയര്‍ മലയാളി അസോസിയേഷന്‍ ശ്രധേയമായ പ്രകടനമാണ് കാഴ്ച വച്ചത്. അസോസിയേഷന്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി
സാലിസ്ബറി മലയാളീ അസോസിയേഷന്‍ ഡോര്‌സെറ്റ് മലയാളി അസോസിയേഷന്‍, ഒക്‌സ്മസ് ബെയ്‌സിംഗ് സ്‌റൊകെ മലയാളി അസോസിയേഷന്‍,l അന്‌ടോവേര്‍ മലയാളി അസോസിയേഷന്‍ ,യു നൈട്ടട് ബ്രിസ്‌റോള്‍ മലയളി അസോസിയേഷന്‍ സോമെര്‌സേറ്റ് മലയാളീ കല്‍ചരല്‍ അസോസിയേഷന്‍ ന്യൂ ബറി മലയാളീ കല്‍ ചരല്‍. അസോസിയേഷന്‍ , ഇന്ത്യന്‍ മലയാളീ അസോസിയേഷന്‍ ബാന്‍ ബറി. ബാത്ത് മലയാളി കമ്യൂണിറ്റി തുടങ്ങി കരുത്തരായ അസോസിയേഷനുകളുടെ പിന്‍ ബലത്തില്‍ യുക്മ സൌത്ത് വെസ്റ്റ് വിജയം കൊയ്യുവാന്‍ ഇറങ്ങിയാല്‍ മറ്റു റിജിയാണ് കള്‍ക്ക് നന്നേ പാട് പെടേണ്ടി വരും തീര്ച്ച

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.