1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 5, 2011

ജനലില്‍ തൂക്കിയിട്ടിരുന്ന കര്‍ട്ടന്‍ അബദ്ധത്തില്‍ കഴുത്തില്‍മുറുകി വെറും 21 മാസം മാത്രം പ്രായമുള്ള പിഞ്ചുകുട്ടി മരിച്ചു. കേഡന്‍ ലെയ്‌നിനാണ് ഈ ദുര്‍വിധി ഉണ്ടായത്.

തൊട്ടിലിന് സമീപമുള്ള ജനലില്‍ തൂക്കിയിട്ടിരുന്ന നൈലോണ്‍ കര്‍ട്ടന്‍ അബദ്ധത്തില്‍ കഴുത്തില്‍കുടുങ്ങിയതാവാം മരണകാരണമെന്നാണ് കരുതുന്നത്. അനക്കമില്ലാതെ കിടക്കുന്നതുകണ്ട് അമ്മ ഡാനിയേലെ 999ല്‍ വിളിച്ചറിയിക്കുകയായിരുന്നു. കേഡനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അതിനിടെ ഇനി ഇത്തരം ദുരന്തങ്ങള്‍ ആവര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഡാനിയേലെ പറഞ്ഞു. കേഡന്റെ ഇരട്ടയായ ഫിന്‍ലേയും മറ്റൊരു മകനായ ബ്ലാക്കുമൊന്നിച്ചാണ് ഡാനിയേലെ കഴിയുന്നത്. പ്ലൈമൗത്തിലാണ് ഡാനിയേലയും മക്കളും താമസിക്കുന്നത്.

ഭര്‍ത്താവ് ടോണി കുടുംബവുമായി പിരിഞ്ഞുകഴിയുകയാണ്. എന്നാല്‍ താനവിടെ ഉണ്ടായിരുന്നെങ്കില്‍ കര്‍ട്ടന്‍ വേണ്ടവിധത്തില്‍ ക്രമീകരിച്ചിരുന്നേനെയെന്ന് ടോണി പ്രതികരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.