1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 29, 2015

ജോണ്‍ അനീഷ്: കലാമേളയില്‍ കറുത്ത കുതിരകളായി യോര്‍ക്ക്ഷയര്‍ & ഹംമ്പര്‍ റീജിയന്‍ പുതിയ പ്രതീക്ഷകളുമായി അസോസിയേഷനുകള്‍ ..

യുക്മ നാഷണല്‍ കലാമേളക്ക് കൊടിയിറങ്ങിയപ്പോള്‍ യോര്‍ക്ക്ഷയര്‍ & ഹംമ്പര്‍ റീജിയന്‍ 51 പോയിന്റോടെ നാലാം സ്ഥാനം നേടി. ഈ കലാമേളയില്‍ വന്നു മത്സരങ്ങളില്‍ ഏറ്റവും ആവേശം നിറച്ച റിജിയനും യോര്‍ക്ക്ഷയര്‍ & ഹംമ്പര്‍ റീജിയന്‍ എന്ന പേരും പരക്കെ അറിയപ്പെട്ടു കഴിഞ്ഞു. ഇത്തവണ ഏറ്റവും ആദ്യം റിജിയണല്‍ കലാമേള സംഘടിപ്പിക്കുമ്പോള്‍ തന്നെ നാഷണല്‍ കലാമേള ലക്ഷ്യം വെച്ച് കൊണ്ടുള്ള പ്രവര്‍ത്തനം തുടങ്ങി വെക്കുവാന്‍ യോക് ഷെയര്‍ & ഹംമ്പര്‍ റീജിയനു കഴിഞ്ഞു

മറ്റു റീജനുകളെ അപേക്ഷിച്ചു വളരെ കുറച്ചു അസോസിയേഷന്‍ മാത്രമുള്ള ഈ റീജനില്‍ നിന്നും മികവുറ്റ പ്രകടനങ്ങളാണ് ഓരോ ഇനത്തിലും കാഴ്ച്ചവച്ചത്.

അടുത്ത നാളുകളില്‍ യുക്മയില്‍ ചേര്‍ന്ന യോര്‍ക്ക് മലയാളി അസോസിയേഷന്‍ തങ്ങളുടെ പ്രാതിനിധ്യം അറിയിച്ചു കൊണ്ട് വിവിധ ഇനങ്ങളില്‍ മത്സരിക്കുയും സമ്മാനങ്ങള്‍ നേടുകയും ചെയ്തത് റീജിയനു കരുത്തേകി. ജൂനിയേഴ് പ്രസംഗ മത്സരത്തില്‍ റിച്ചാര്‍ഡ് പറയരുത്തോട്ടം രണ്ടാം സ്ഥാനം നേടിയപ്പോള്‍ സീനിയേഴ്‌സ് ക്ലാസിക്കല്‍ ഗ്രൂപ്പ് ഡാന്‍സില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി കൊണ്ട് ഡാനി ജോണി & ടീമിന്റെ വ്യത്യസ്തതയാര്‍ന്ന അവതരണം കാണികള്‍ക്ക് ഒരു പുതിയ അനുഭവം ആയിരുന്നു. കാണികളുടെ നിറഞ്ഞ കരഘോഷം ആയിരുന്നു അവരുടെ ആത്മവിശ്വാസം.

അസോസിയേഷന്റെ പോയിന്റ് പട്ടികയില്‍ 43 പോയിന്റോടെ നാലാം സ്ഥാനത്തെത്തിയ ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ (SKCA), ഈ റീജിയനു ഒരു മുതല്‍കൂട്ടു തന്നെയാണ് എന്ന് എടുത്തു പറയേണ്ടതാണ്. ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ താരങ്ങള മിന്നി തിളങ്ങിയപ്പോള്‍ യുക്മ കലാമേള ചരിത്രത്തിലേക്ക് യോര്‍ക്ക്ഷയര്‍ ഹംമ്പര്‍ റീജിയന്‍ നടന്നടുക്കുക ആയിരുന്നു.

സംഘഗാനത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണയും ഒന്നാം സ്ഥാനം നിലനിര്‍ത്തിയ ടഗഇഅ മത്സരവേദിയില്‍ ശ്രോതാക്കള്‍ക്ക് ഒരു വിസ്മയമായി. പാശ്ചാത്യ സംഗീതത്തില്‍ മാത്രമല്ല കര്‍ണാടക സംഗീതവും ഇഴുകി ചേര്‍ത്ത് തയ്യാര്‍ ചെയ്ത സംഘ ഗാനം ആരാധകരെ അത്ഭുതപ്പെടുത്തി.

കരുത്തരായ മറ്റു റീജനുകളുടെ മിന്നുന്ന പ്രകടനങ്ങള്‍ കണ്ട്, തെല്ലൊരമ്പരപ്പോടെ വേദിയില്‍ ഇറങ്ങിയ ഷെഫീല്‍ഡ് തിരുവാതിര ടീം അംഗങ്ങള്‍ തങ്ങളുടെ ചെറിയ പിഴവുകള്‍ക്കു പോലും കനത്ത വില നല്‌കേണ്ടി വരും എന്ന ബോധ്യത്തോടെ കൃത്യതയാര്‍ന്ന ചുവടുകള്‍ വെച്ചപ്പോള്‍ കാണികള്‍ക്ക് അത് ദൃശ്യാനുഭവമായി.

ജൂനിയേഴ്‌സ് ക്ലാസിക്കല്‍ ഗ്രൂപ്പില്‍ രണ്ടാം തവണയും SKCA ക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടി വന്നത് അടുത്ത വര്‍ഷം ഒന്നാം സ്ഥാനം കരസ്ഥമാക്കാനുളള ഒരു പ്രചോദനം ആയി കണക്കാകാം.

ലളിതഗാന മത്സരങ്ങളില്‍, സീനിയേഴ്‌സ് വിഭാഗത്തില്‍ ഹരികുമാര്‍ വാസുദേവനും കിഡ്‌സ് വിഭാഗത്തില്‍ ജിയ ഹരികുമാറും ഒന്നാം സ്ഥാനം കരസ്ഥമാക്കി കൊണ്ട്, അച്ഛനും മകളും യുക്മയുടെ ചരിത്രത്താളുകളില്‍ പുതിയ അദ്ധ്യായം രചിച്ചു. ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടുള്ള ഹരിയുടെ പ്രകടന നിലവാരം എതു കലാമേളകളെയും വെല്ലുന്നവ ആയിരുന്നു.

സ്ത്രീകള്‍ ആധിപത്യം പുലര്‍ത്തുന്ന നാടോടി നൃത്ത വിഭാഗത്തില്‍ അവര്‍ക്കു ഭീഷണിയായി ഷെറിന്‍ ജോസ് മിന്നുന്ന പ്രകടനം കാഴ്ചവെച്ചെങ്കിലും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

പ്രസംഗ മത്സരത്തില്‍ കഴിഞ്ഞ വര്‍ഷം വഴുതിപ്പോയ ഒന്നാം സ്ഥാനം ഈ വര്‍ഷം കൈയടക്കാന്‍ ഷെഫീല്‍ഡ് SKCA ക്ക് കഴിഞ്ഞു. കര്‍ശനമായ സമയ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് നടത്തിയ പ്രസംഗ മത്സരത്തില്‍, റീജിയന്‍ സെക്രട്ടറി കൂടിയായ വര്‍ഗീസ് ഡാനിയലിന്റെ തെളിമയാര്‍ന്ന അവതരണത്തോടെയുള്ള വാക്ചാതുരി ശ്രോതാക്കള്‍ക്ക് പ്രസംഗകലയുടെ പുതിയ മേച്ചില്‍പുറങ്ങള്‍ തുറന്നു കൊടുക്കുകയായിരുന്നു.വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കരുത്തോടു കൂടി യോര്‍ക്ക്ഷയര്‍ & ഹംമ്പര്‍ റീജിയന്‍ യുക്മ കലാമേളകളില്‍ തങ്ങളുടെ ശക്തി തെളിയിക്കും എന്ന് ഭാരവാഹികള്‍ യുക്മ ന്യൂസിനോട് അറിയിച്ചു. കൃത്യതയാര്‍ന പ്രവര്‍ത്തനങ്ങള്‍ ആവേശം ആയി മാറുന്ന അസോസിയേഷനുകള്‍ യോര്‍ക്ക്ഷയര്‍ & ഹംമ്പര്‍ റീജിയന്‍ യുക്മയുടെ കരുത്തുറ്റ റിജിയനുകളില്‍ ഒന്നായി മാറി കഴിഞ്ഞു. നാളെകളില്‍ ഇതിലും വലിയ വിജയങ്ങള്‍ കൊയ്യുവാനുറച്ചു കൊണ്ടുള്ള പരിപാടികളില്‍ ആണ് യോര്‍ക്ക്ഷയര്‍ & ഹംമ്പര്‍ റീജിയന്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.