1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 20, 2015

അനീഷ് ജോണ്‍: യുക്മ ഈസ്റ്റ് വെസ്റ്റ് റിജിയനുകള്‍ ഒന്നായി യുക്മയുടെ പരിപാടികളില്‍ പങ്കെടുത്തിരുന്ന ആദ്യ കാലങ്ങളില്‍ പോലെ കരുത്താര്‍ജ്ജിച്ചു മുന്നേറുകയാണ് യുക്മ സൌത്ത് ഈസ്റ്റ്. വിഭജനത്തിനു ശേഷം ശക്തി യുക്തം യുക്മ കലാമേളകള്‍ക്കായി ഒരുങ്ങുകയാണ് സൌത്ത് ഈസ്റ്റ് റിജിയന്‍. യുക്മയുടെ ആദ്യകാല നേതാക്കള്‍ ആയ വര്‍ഗീസ് ജോണ്‍, ഷാജി തോമസ് എന്നിവര്‍ ഈ റിജിയനില്‍ നിന്നാണ് എന്നുള്ളത് കൊണ്ട് തന്നെ ഏറെ ആവേശത്തില്‍ ആണ് സൌത്ത് ഈസ്റ്റ്. മനോജ് കുമാര്‍ പിള്ള പ്രസിഡന്റും ജോമോന്‍ കുന്നേല്‍ സെക്രട്ടറിയും സേവനം അനുഷ്ടിക്കുന്ന റിജിയന്റെ പ്രവര്‍ത്തനം ഏറെ ആവേശകരം തന്നെ.

ഏറ്റവും അവസാനം കഴിഞ്ഞു എങ്കിലും ചിട്ടയായി നടന്ന കലാമേള എന്ന് പേര് കേട്ട ഈസ്റ്റ് റിജിയണല്‍ കലാമേള വോക്കിഗിനു സമീപം ഗൊഡാല്‍മിഗ് ബോര്‍ഡ് വാട്ടര്‍ സ്‌ക്കൂളില്‍ വച്ചാണ് നടന്നത് .

അത്യന്തം ആവേശം നിറഞ്ഞു നിന്ന കലാമേളയില്‍ നൂറുകണക്കിനു മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. രാവിലെ 11.30 റീജിണല്‍ പ്രസിഡന്റ് മനോജ് പിള്ളയുടെ അധ്യക്ഷതയില്‍ നടന്ന ഹ്രസ്വയോഗത്തില്‍ യുക്മ നാഷ്ണല്‍ വൈസ് പ്രസിഡന്റ് ബീന സെന്‍സ് ആയിരുന്നു കലാമേള ഉദ്ഘാടനം ചെയ്തത്. യുക്മ നാഷ്ണല്‍ സെക്രട്ടറി സജീഷ് ടോമും കലാമേള വീക്ഷിക്കാനായി വൈകുന്നേരത്തോടെ മേള നഗറില്‍ എത്തിച്ചേര്‍ന്നിരുന്നു.

അവതരണത്തിലൂടെ അതി സമ്പുഷ്ടമായ മായാമാസ്മരിക പ്രകടനങ്ങള്‍ കാഴ്ചവച്ച് കാണികളെ ഇളക്കി മറിച്ച് പ്രകടനങ്ങളുടെ പെരുമഴയാണ് പിന്നിട് നടന്നത് . ആത്യന്തം വീറും വാശിയും നിറഞ്ഞു നിന്ന വേദിയില്‍ വോക്കിംഗ് മലയാളി അസോസിയേഷനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണ് ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയത്. ഉഗഇ യുടെ അല്‍വില്‍ ഷാജി കലാപ്രതിഭ നേടിയെടുത്തു എങ്കിലും കലാതിലക പട്ടത്തിനായി വോക്കിംഗില്‍ നിന്നുള്ള ആന്‍ തെരേസ, ഉഗഇയുടെ അലീന തോമസ്, ഷാരോണ്‍ ജെയിംസ് എന്നീ മൂന്നു മിടുക്കികള്‍ തുല്യ പോയിന്റ് നേടി അവസാന വട്ടം വരെ എത്തിയെങ്കിലും യുക്മയുടെ നിയമാവലിക്കു വിധേയമായി ഷാരോണ്‍ ജെയിംസിനെ കലാതിലകമായി പ്രഖ്യാപിച്ചു.

കിഡ്‌സ് വിഭാഗത്തില്‍ ഇവ ഇസബെല്‍ ആന്റണി, വോക്കിംഗ് സബ് ജൂനിയര്‍ വിഭാഗത്തില്‍ ഉഗഇ യുടെ അല്‍വില്‍ ഷാജി, ജൂനിയര്‍ വിഭാഗത്തില്‍ ഷാരോണ്‍ ജെയിംസ്, സീനിയര്‍ വിഭാഗത്തില്‍ മിനി തോമസ് എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്‍മാരായി.

1. ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റി

2. വോകിംഗ് മലയാളീ അസോസിയേഷന്‍

3. മലയാളീ അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ്മൗത്ത്

4. മലയാളീ അസോസിയേഷന്‍ ഓഫ് സൌത്താംപ്ടന്‍

5. മലയാളം ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് സൊസൈറ്റി , ടോല്വോര്ത്

6. മലയാളീ അസോസിയേഷന്‍ ഓഫ് റെഡിംഗ്

7. അസോസിയേഷന്‍ ഓഫ് സ്ലൗവ് മലയാളീസ്

8. റിഥം മലയാളീ അസോസിയേഷന്‍ ഹോര്‍ഷം

9. ബ്രിട്ടീഷ് കേരലൈറ്റ്‌സ് അസോസിയേഷന്‍ സൌതാല്‍

10. സംഗീത ഓഫ് യുകെ ക്രോയ്‌ടോന്‍

11.മലയാളീ അസോസിയേഷന്‍ ഓഫ് റെഡ്ഹില്‍

12. ആഷ്‌ഫോര്‍ഡ് മലയാളീ അസോസിയേഷന്‍

13. മൈഡ്‌സ്‌ടോന മലയാളീ അസോസിയേഷന്‍ കെന്റ്

എന്നിവര്‍ ആണ് സൌത്ത് ഈസ്റ്റിന്റെ അമരക്കാര്‍. വേറിട്ട ഒരു പറ്റം അസോസിയേഷനുകളുടെ പിന്‍ബലത്തില്‍ എത്തുന്ന യുക്മ സൌത്ത് ഈസ്റ്റ് റിജിയന്‍ മറ്റേതൊരു റീജിയനെയും വെല്ലുവിളിക്കാന്‍ പര്യാപ്തമായ റീജിയനാണ് എന്ന് നിസ്സംശയം പറയാം. കൃത്യതയും സ്ഥിരതയും ഉള്‍കൊള്ളുന്ന പ്രകടനങ്ങള്‍ കൊണ്ട് കാണികളെ കൈയില്‍ എടുക്കാന്‍ യുക്മ സൌത്ത് ഈസ്റ്റ് എത്തുന്ന മത്സരഫലം കാത്തിരുന്ന് കാണാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.